മൂന്നാറിൽ 18 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തിരക്ക്; '13 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ചര മണിക്കൂർ'
മൂന്നാർ ∙ ഊട്ടിയിൽ തിരക്ക് നിയന്ത്രിക്കാൻ പാസ് ഏർപ്പെടുത്തിയതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. ഇതോടെ മൂന്നാറിലെ ഗതാഗത സംവിധാനം താറുമാറായി. മൂന്നാറിൽ ഇന്നലെ 13 കിലോമീറ്റർ ദൂരം സഞ്ചരിക്കാനെടുത്തത് അഞ്ചര മണിക്കൂറാണ്.മൂന്നാറിൽ 2006 ലെ നീലക്കുറിഞ്ഞി സീസണുശേഷമുള്ള ഏറ്റവും വലിയ തിരക്കാണ്

മൂന്നാർ ∙ ഊട്ടിയിൽ തിരക്ക് നിയന്ത്രിക്കാൻ പാസ് ഏർപ്പെടുത്തിയതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. ഇതോടെ മൂന്നാറിലെ ഗതാഗത സംവിധാനം താറുമാറായി. മൂന്നാറിൽ ഇന്നലെ 13 കിലോമീറ്റർ ദൂരം സഞ്ചരിക്കാനെടുത്തത് അഞ്ചര മണിക്കൂറാണ്.മൂന്നാറിൽ 2006 ലെ നീലക്കുറിഞ്ഞി സീസണുശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെടുന്നത്. ശനിയാഴ്ചയാണ് ഏറ്റവും വലിയ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടായത്. ഇ - പാസ് നിർബന്ധമാക്കിയതോടെ ഊട്ടി ഉപേക്ഷിച്ച് സഞ്ചാരികൾ മൂന്നാർ തിരഞ്ഞെടുത്തതോടെയാണ് 18 വർഷത്തിനിടെ ഏറ്റവും വലിയ തിരക്ക് മൂന്നാറിലുണ്ടായത്. ശനിയാഴ്ച രാവിലെ മുതൽ മൂന്നാറിലെങ്ങും ഗതാഗതക്കുരുക്ക് ആരംഭിച്ചിരുന്നു.
ഗതാഗത നിയന്ത്രണത്തിനായി സബ്ഡിവിഷനു കീഴിലുളള ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരെയും മൂന്നാറിലും പരിസരങ്ങളിലും നിയോഗിച്ചെങ്കിലും പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള തിരക്കാണ് ഉണ്ടായത്. വൈകുന്നേരമായതോടെ മൂന്നാർ സഞ്ചാരികളുടെ വാഹനങ്ങൾ കൊണ്ട് സ്തംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ കഴിയേണ്ട അവസ്ഥയായിരുന്നു.തിരക്ക് വർധിച്ചതോടെ മൂന്നാറിലും പരിസരങ്ങളിലും ഒരു മുറി പോലും കിട്ടാനില്ല. സന്ദർശകരിൽ ഭൂരിഭാഗം പേർക്കും ഭക്ഷണം പോലും ലഭിച്ചില്ല. ഇന്നലെയും സമാനമായിരുന്നു സ്ഥിതി.