മക്കുവള്ളിയിൽ ഒന്നരയേക്കർ കൃഷി കാട്ടാന നശിപ്പിച്ചു
ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളിയിൽ കാട്ടാനശല്യം രൂക്ഷമായി. ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം ഒന്നരയേക്കറോളം സ്ഥലത്തെ കൃഷികൾ ദേഹണ്ഡങ്ങൾ തച്ചുതകർത്തു. മക്കുവള്ളി തണ്ടേൽ ഷിന്റോ ടി.കുര്യന്റെ പുരയിടത്തിലെ വാഴയും മരച്ചീനിയുമാണ് കാട്ടാന രണ്ടു ദിവസം കൊണ്ട് നശിപ്പിച്ചത്.

ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളിയിൽ കാട്ടാനശല്യം രൂക്ഷമായി. ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം ഒന്നരയേക്കറോളം സ്ഥലത്തെ കൃഷികൾ ദേഹണ്ഡങ്ങൾ തച്ചുതകർത്തു. മക്കുവള്ളി തണ്ടേൽ ഷിന്റോ ടി.കുര്യന്റെ പുരയിടത്തിലെ വാഴയും മരച്ചീനിയുമാണ് കാട്ടാന രണ്ടു ദിവസം കൊണ്ട് നശിപ്പിച്ചത്. നൂറ്റൻപതോളം വാഴകളും ഇരുനൂറിലധികം മരച്ചീനിയും നശിച്ചിട്ടുണ്ട്. സർ സി.പിയുടെ കാലത്ത് സർക്കാർ കർഷകരെ കുടിയിരുത്തിയ പ്രദേശമാണ് ഉൾക്കാടിനു നടുവിലുള്ള മക്കുവള്ളിയും സമീപ ഗ്രാമങ്ങളായ മനയത്തടവും കൈതപ്പാറയും.
വന്യജീവി ശല്യം മൂലം ഓരോ വർഷവും ഇവിടെ നിന്ന് ആളുകൾ കുടിയൊഴിഞ്ഞു പോകുന്നുണ്ട്.ഷിന്റോയെ പോലെ ശേഷിക്കുന്ന കർഷകർ ഏറെ പ്രതീക്ഷയോടെ ചെയ്യുന്ന കൃഷികളും കാട്ടുമൃഗങ്ങൾ നശിപ്പിച്ചു തുടങ്ങിയതോടെ ഇനിയെന്തു മാർഗം എന്ന ചിന്തയിലാണ് മക്കുവള്ളിയിലെ കർഷകർ.സ്വന്തം അധ്വാനത്തിനു പുറമേ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയ പണം കൂടി ചെലവഴിച്ചാണ് ഷിന്റോ കൃഷിയിറക്കിയത്. കാട്ടാന കൃഷി തകർത്തതോടെ കടം വീട്ടാൻ പോലും കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഈ യുവകർഷകൻ.