ചിലന്തിയാർ തടയണ: പ്രചാരണം വ്യാജമെന്ന് നേതാക്കൾ; തമിഴ്നാടിന് ജലം കിട്ടില്ലെന്ന് പ്രചാരണം
മൂന്നാർ ∙ ചിലന്തിയാറിൽ തടയണ നിർമിക്കുന്നത് മൂലം തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിന് ഒരു തടസവുമില്ലെന്ന് സർവകക്ഷി നേതാക്കൾ. ഇന്നലെ രാവിലെ ചിലന്തിയാറിലെ വിവാദമായ തടയണ നിർമിക്കുന്ന പ്രദേശം സന്ദർശിച്ച ശേഷമാണ് നേതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചത്. ചിലന്തിയാറിൽ അണക്കെട്ട് നിർമിച്ച് വെള്ളം മുഴുവൻ

മൂന്നാർ ∙ ചിലന്തിയാറിൽ തടയണ നിർമിക്കുന്നത് മൂലം തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിന് ഒരു തടസവുമില്ലെന്ന് സർവകക്ഷി നേതാക്കൾ. ഇന്നലെ രാവിലെ ചിലന്തിയാറിലെ വിവാദമായ തടയണ നിർമിക്കുന്ന പ്രദേശം സന്ദർശിച്ച ശേഷമാണ് നേതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചത്. ചിലന്തിയാറിൽ അണക്കെട്ട് നിർമിച്ച് വെള്ളം മുഴുവൻ എടുക്കുന്നുവെന്ന തരത്തിൽ അണ്ണാ ഡിഎംകെ നേതാക്കൾ വ്യാജപ്രചാരണം നടത്തുന്നതായി ഇവർ പറഞ്ഞു. ചിലന്തിയാർ വെള്ളച്ചാട്ടത്തിൽ നിന്നു പാമ്പാറിലേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് 40 മീറ്റർ നീളത്തിൽ ഒരു മീറ്റർ പൊക്കവും 8 മീറ്റർ വീതിയുമുള്ള ചെറിയ തടയണയാണ് നിർമിക്കുന്നതെന്നും തടയണയിൽ ചെറിയ അളവിൽ മാത്രമാണ് വെള്ളം തടഞ്ഞു കിടക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
ബാക്കി വെള്ളം സാധാരണ പോലെ ഒഴുകി തമിഴ്നാട് ഭാഗത്തേക്ക് പോകും. സംസ്ഥാന സർക്കാരോ തമിഴ്നാട് സർക്കാരോ തടയണ നിർമാണത്തിനെതിരെ പരാമർശങ്ങൾ നടത്തിയിട്ടില്ലാത്തതിനാൽ തടയണ നിർമാണത്തിന് എല്ലാവിധ സംരക്ഷണവും നൽകുമെന്നും ഇവർ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മനോഹരൻ, സിപിഐ ലോക്കൽ സെക്രട്ടറി എസ്.സെന്തിൽകുമാർ, സിപിഎം ലോക്കൽ സെക്രട്ടറി പി.കുമാരസ്വാമി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.ആർ.സേതുരാമൻ, ബിജെപി നേതാക്കളായ പാണ്ഡ്യൻ, രാമർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.രാമരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ചിലന്തിയാറിൽ സന്ദർശനം നടത്തിയത്.