ശുചിമുറിയിൽനിന്ന് മലിനജലം ചോരുന്നു; ബസ് സ്റ്റാൻഡിൽ കാൽ കുത്തുമ്പോൾ ശ്രദ്ധിക്കൂ
തൊടുപുഴ ∙ നഗരസഭയുടെ അധീനതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിലൂടെ ശുചിമുറിയിൽ നിന്നുള്ള മലിന ജലം ഒഴുകുന്നു. മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധി നിയന്ത്രണ പ്രചാരണവും പരിസര ശുചീകരണയജ്ഞവും ആരംഭിച്ച് ജനങ്ങളെ പരമാവധി ബോധവൽക്കരിക്കുമ്പോഴാണ് നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തത്. ബസ് സ്റ്റാൻഡിൽ വണ്ണപ്പുറം

തൊടുപുഴ ∙ നഗരസഭയുടെ അധീനതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിലൂടെ ശുചിമുറിയിൽ നിന്നുള്ള മലിന ജലം ഒഴുകുന്നു. മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധി നിയന്ത്രണ പ്രചാരണവും പരിസര ശുചീകരണയജ്ഞവും ആരംഭിച്ച് ജനങ്ങളെ പരമാവധി ബോധവൽക്കരിക്കുമ്പോഴാണ് നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തത്. ബസ് സ്റ്റാൻഡിൽ വണ്ണപ്പുറം ഭാഗത്തേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്നതിനു സമീപമാണ് ശുചിമുറിയിൽ നിന്നുള്ള മലിനജലം ഒഴുകുന്നത്. ബസ് സ്റ്റാൻഡിനു മുകൾ ഭാഗത്തുള്ള പഴയ ശുചിമുറിയിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പ് പൊട്ടിയതാണ് കാരണം.
മഴ പെയ്തതോടെ മലിനജലം മഴവെള്ളത്തോടൊപ്പം ബസ് സ്റ്റാൻഡിലൂടെ നിരന്ന് ഒഴുകുന്നതാണ് യാത്രക്കാരെയും മറ്റും പകർച്ച വ്യാധി ഭീഷണിയിൽ ആക്കിയിരിക്കുന്നത്. മലിന ജലം വീണ് ഇവിടെ ദുർഗന്ധവും പരക്കുന്നുണ്ട്. ദിവസവും ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന ബസ് സ്റ്റാൻഡിലാണ് അധികൃതരുടെ അനാസ്ഥയുടെ തെളിവായി മലിനജലം ഒഴുകുന്നത്. ഇതു വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് യാത്രക്കാരുടെ പരാതി. ഇക്കാര്യത്തിൽ നഗരസഭാ അധികൃതരും ആരോഗ്യ വിഭാഗവും ഉടൻ നടപടി എടുക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.