വണ്ണപ്പുറം∙ പനിയും മറ്റു പകർച്ച വ്യാധികളും പടരുന്നതിനിടെ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് ജനങ്ങൾക്ക് ഭീഷണിയായി. നാടുനീളെ മാലിന്യം കൂടിക്കിടക്കുകയാണ്. വണ്ണപ്പുറം – ചേലച്ചുവട് റോഡരികിൽ പലയിടങ്ങളിലായി മാലിന്യം കുന്നുകൂടി. ഇവ നീക്കം ചെയ്യാനോ മാലിന്യം റോഡരികിൽ തള്ളുന്നവരെ കണ്ടെത്താനോ നടപടിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം∙ പനിയും മറ്റു പകർച്ച വ്യാധികളും പടരുന്നതിനിടെ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് ജനങ്ങൾക്ക് ഭീഷണിയായി. നാടുനീളെ മാലിന്യം കൂടിക്കിടക്കുകയാണ്.  വണ്ണപ്പുറം – ചേലച്ചുവട് റോഡരികിൽ പലയിടങ്ങളിലായി മാലിന്യം കുന്നുകൂടി. ഇവ നീക്കം ചെയ്യാനോ മാലിന്യം റോഡരികിൽ തള്ളുന്നവരെ കണ്ടെത്താനോ നടപടിയില്ല. മുണ്ടൻമുടി മുതൽ കള്ളിപ്പാറ വരെയുള്ള പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കുമെന്ന് വണ്ണപ്പുറം പഞ്ചായത്ത് അധികൃതർ നേരത്തേ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്താകെ ഈച്ചയുടെയും കൊതുകിന്റെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ദുർഗന്ധം അസ്സഹനീയമാണ്. 

ഹൈറേഞ്ചിലേക്കുള്ള നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡരികിലാണ് സാമൂഹിക വിരുദ്ധരുടെ മാലിന്യം തള്ളൽ. വണ്ണപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമാണ്.  ഡെങ്കിപ്പനി വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് സംഘം മുണ്ടൻമുടി മേഖല സന്ദർശിക്കുകയും ഉറവിട നശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും ഒറ്റപ്പെട്ട ഇടങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ മുണ്ടൻമുടി നാൽപതേക്കർ, എഴുപതേക്കർ, പ്രദേശങ്ങളിൽ ഒട്ടേറെ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിനിടെയാണ് മാലിന്യം റോഡരികിൽ കുന്നുകൂടുന്നത്.