തൊടുപുഴ∙ തൊടുപുഴയാറിന്റെ ചില കടവുകളിൽ സാമൂഹിക വിരുദ്ധർ പരസ്യ മദ്യപാനം നടത്തുന്നതായി പരാതി. കുപ്പിയും ഗ്ലാസും അടക്കം പലയിടത്തും നിരന്നുകിടക്കുകയാണ്. ഡിസ്പോസബിൾ ഗ്ലാസുകളുടെയും മിനറൽ വാട്ടർ കുപ്പികളുടെയും കൂമ്പാരമാണ് ഇവിടങ്ങളിൽ. കാഞ്ഞിരമറ്റം ബൈപാസിൽ പൊലീസ് സ്റ്റേഷനോടു ചേർന്നാണ് ഇത്തരം കടവുകളിൽ ഒന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ തൊടുപുഴയാറിന്റെ ചില കടവുകളിൽ സാമൂഹിക വിരുദ്ധർ പരസ്യ മദ്യപാനം നടത്തുന്നതായി പരാതി. കുപ്പിയും ഗ്ലാസും അടക്കം പലയിടത്തും നിരന്നുകിടക്കുകയാണ്. ഡിസ്പോസബിൾ ഗ്ലാസുകളുടെയും മിനറൽ വാട്ടർ കുപ്പികളുടെയും കൂമ്പാരമാണ് ഇവിടങ്ങളിൽ. കാഞ്ഞിരമറ്റം ബൈപാസിൽ പൊലീസ് സ്റ്റേഷനോടു ചേർന്നാണ് ഇത്തരം കടവുകളിൽ ഒന്ന്. കാടുപിടിച്ച അവസ്ഥയിലായതിനാൽ മദ്യപസംഘത്തിനും സാമൂഹിക വിരുദ്ധർക്കും തമ്പടിക്കാൻ ഏറെ സൗകര്യമാണെന്ന് സമീപവാസികൾ പറഞ്ഞു. 

തൊട്ടടുത്തുള്ള ബവ്റിജസ് ഔട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങി ഈ കടവിലേക്ക് ആളുകൾ പോവുകയാണ് പതിവെന്നും പറയുന്നു. വർഷങ്ങൾക്കു മുൻപ് ഇവിടം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിൽ വൃത്തിയുള്ള കടവായിരുന്നു. നഗരമധ്യത്തിൽ കാഞ്ഞിരമറ്റം ബൈപാസ് റോഡിനോട് ചേർന്നു തന്നെയുള്ള ഈ കടവ് വൃത്തിയാക്കി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സ്ഥിതിയിലാക്കണമെന്നാണ് ആളുകളുടെ ആവശ്യം.  പുഴയോരം ബൈപാസിലെ കടവുകളിലും ഇത്തരത്തിൽ മദ്യക്കുപ്പികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാം. പുഴയിൽ മാലിന്യം നിക്ഷേപിക്കരുതെന്ന് നഗരസഭ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.