മെഡിക്കൽ വിദ്യാർഥികളുടെ രാപകൽ സമരം തുടരുന്നു
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ പഠന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവരുന്ന രാപകൽ സമരം നാലാം ദിവസമായ ഇന്നലെയും തുടർന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിന് അനിവാര്യമായ ലാബുകളും പഠനോപകരണങ്ങളും ഉടനടി ഒരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം നാലാം ദിനം

ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ പഠന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവരുന്ന രാപകൽ സമരം നാലാം ദിവസമായ ഇന്നലെയും തുടർന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിന് അനിവാര്യമായ ലാബുകളും പഠനോപകരണങ്ങളും ഉടനടി ഒരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം നാലാം ദിനം പിന്നിട്ടതോടെ വിദ്യാർഥികളുടെ പഠന, താമസ സൗകര്യങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യാൻ കലക്ടർ നാളെയും മന്ത്രി വീണാ ജോർജ് മറ്റന്നാളും യോഗം വിളിച്ചു.
നാളെ ഉച്ചകഴിഞ്ഞ് 3നു കലക്ടറുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ കോളജ് അധികൃതർ, വിദ്യാർഥി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും. കെട്ടിടം പണി ഏറ്റെടുത്തു നടപ്പാക്കുന്ന സർക്കാർ ഏജൻസിയായ കിറ്റ്കോ പ്രതിനിധികളെയും വിളിച്ചിട്ടുണ്ട്. 28നു തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നടക്കുന്ന ചർച്ചയിൽ വിദ്യാർഥി പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.