വരയാടുകളെ കാണാനെത്തിയത് 1.05 ലക്ഷം പേർ; സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഇരവികുളം
മൂന്നാർ ∙ മേയിൽ സഞ്ചാരികളുടെ എണ്ണത്തിൽ ഇരവികുളം ദേശീയോദ്യാനം റെക്കോർഡിട്ടു. ദേശീയോദ്യാനത്തിൽപെട്ട രാജമല, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളിലായി മേയ് ഒന്നു മുതൽ 31 വരെ 1.54 ലക്ഷം സഞ്ചാരികളെത്തി. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ മാത്രം 1,05,000 പേർ എത്തി. 2006 ഓഗസ്റ്റിൽ നീലക്കുറിഞ്ഞി സീസണിൽ 83,000 പേർ

മൂന്നാർ ∙ മേയിൽ സഞ്ചാരികളുടെ എണ്ണത്തിൽ ഇരവികുളം ദേശീയോദ്യാനം റെക്കോർഡിട്ടു. ദേശീയോദ്യാനത്തിൽപെട്ട രാജമല, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളിലായി മേയ് ഒന്നു മുതൽ 31 വരെ 1.54 ലക്ഷം സഞ്ചാരികളെത്തി. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ മാത്രം 1,05,000 പേർ എത്തി. 2006 ഓഗസ്റ്റിൽ നീലക്കുറിഞ്ഞി സീസണിൽ 83,000 പേർ രാജമല സന്ദർശിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
രാജമലയിൽ 2880 പേർക്കാണ് ഒരു ദിവസം സന്ദർശനാനുമതിയുള്ളത്. എന്നാൽ, മേയിൽ തിരക്കുള്ള ചില ദിവസങ്ങളിൽ ഇളവു നൽകിയതോടെയാണു സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായത്. മറയൂർ റോഡിലുള്ള ലക്കം വെള്ളച്ചാട്ടത്തിൽ മേയിൽ 49,000 സഞ്ചാരികൾ എത്തി. രാജമലയിൽ മുതിർന്നവർക്ക് 200 രൂപ, വിദ്യാർഥികൾക്ക് 150 രൂപ, വിദേശികൾക്ക് 500 രൂപ എന്നിങ്ങനെയാണു പ്രവേശന ഫീസ്. ലക്കത്ത് എല്ലാ വിഭാഗത്തിലും 50 രൂപയാണു ഫീസ്.