വീട്ടുകാർക്ക് ചിക്കൻ പോക്സ് ; ആഘോഷം വൈകും
മൂവാറ്റുപുഴ∙ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനിടയിലും അൽപം നിരാശയിലാണ് ഡീൻ കുര്യാക്കോസിന്റെ ഉറ്റവർ. ഡീനിന്റെ വിജയം പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിക്കാൻ കഴിയാത്തതിനാലാണ് ഇവർക്ക് വിഷമം. ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണ് ഡീനിന്റെ മാതാപിതാക്കളും ഭാര്യയും സഹോദരനും ഉൾപ്പെടെയുള്ളവർ.

മൂവാറ്റുപുഴ∙ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനിടയിലും അൽപം നിരാശയിലാണ് ഡീൻ കുര്യാക്കോസിന്റെ ഉറ്റവർ. ഡീനിന്റെ വിജയം പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം ആഘോഷിക്കാൻ കഴിയാത്തതിനാലാണ് ഇവർക്ക് വിഷമം. ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണ് ഡീനിന്റെ മാതാപിതാക്കളും ഭാര്യയും സഹോദരനും ഉൾപ്പെടെയുള്ളവർ. പൈങ്ങോട്ടൂരിലെ തറവാട്ടുവീട്ടിൽ ഇപ്പോൾ സഹോദരൻ ഷീൻ കുര്യാക്കോസ് മാത്രമേ ഉള്ളൂ.
ഡീൻ കുര്യാക്കോസിന്റെ അമ്മ റോസമ്മയെയും രോഗം ബാധിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛൻ കുര്യാക്കോസ് റോസമ്മയോടൊപ്പം ആശുപത്രിയിലാണ്. ഭാര്യ ഡോ. നീത പോൾ മകൻ ഡാനിലോ ഡീനിനൊപ്പം തൊടുപുഴയിലെ വീട്ടിലാണ്. പ്രചാരണത്തിനിടെ ഡീൻ കുര്യാക്കോസിനാണ് ആദ്യം ചിക്കൻപോക്സ് ബാധിച്ചത്. ഫലപ്രഖ്യാപന ദിവസത്തിനു മുൻപ് രോഗമോചിതനായതിനാൽ ഡീൻ ഇടുക്കിയിൽ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ചു.