കൊടുക്കുമ്പോൾ ഇടുക്കി മനസ്സറിഞ്ഞു കൊടുക്കും
തൊടുപുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒട്ടുമിക്ക തവണയും വിജയികൾക്ക് ‘വമ്പൻ ഭൂരിപക്ഷം’ സമ്മാനിച്ച ശീലമാണ് ഇടുക്കി മണ്ഡലത്തിനുള്ളത്. മണ്ഡലം തൂത്തുവാരിയവരാണ് ഇടുക്കിയിൽനിന്നു വിജയിച്ച സ്ഥാനാർഥികളിൽ ഭൂരിപക്ഷവും. അത് ഇത്തവണയും തെറ്റിച്ചില്ല. ഇതുവരെ നടന്ന 13 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം

തൊടുപുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒട്ടുമിക്ക തവണയും വിജയികൾക്ക് ‘വമ്പൻ ഭൂരിപക്ഷം’ സമ്മാനിച്ച ശീലമാണ് ഇടുക്കി മണ്ഡലത്തിനുള്ളത്. മണ്ഡലം തൂത്തുവാരിയവരാണ് ഇടുക്കിയിൽനിന്നു വിജയിച്ച സ്ഥാനാർഥികളിൽ ഭൂരിപക്ഷവും. അത് ഇത്തവണയും തെറ്റിച്ചില്ല. ഇതുവരെ നടന്ന 13 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം 25,000നു താഴെ വന്നത് 3 തവണ മാത്രം. 1980, 98, 99 വർഷങ്ങളിലാണ് ഭൂരിപക്ഷം പതിനായിരത്തിനും താഴെയായത്.
98ൽ കോൺഗ്രസിലെ പി.സി.ചാക്കോ കേരള കോൺഗ്രസിലെ (ജെ) ഫ്രാൻസിസ് ജോർജിനെതിരെ നേടിയ 6350 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 13 തിരഞ്ഞെടുപ്പുകളിൽ 8 തവണ ഭൂരിപക്ഷം 50,000 കടന്നു. അതിൽത്തന്നെ 3 തവണ ഒരു ലക്ഷത്തിനു മുകളിലായിരുന്നു ഭൂരിപക്ഷം. 2019 തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് ഇടതു സ്വതന്ത്രനായ ജോയ്സ് ജോർജിനെതിരെ നേടിയ 1,71,053 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം.