4 കിലോമീറ്റർ ഗതാഗത തടസ്സം; മൂന്നാറിലെത്തുന്ന സഞ്ചാരികളെ പൊളിഞ്ഞ റോഡ് കാണിച്ച് തിരിച്ചുവിടാം
മറയൂർ∙ മറയൂർ–ഉദുമൽപേട്ട റോഡ് പൊളിഞ്ഞുകിടക്കുന്നതിനാൽ വിനോദസഞ്ചാരികളുടെ തിരക്കു കൂടുമ്പോൾ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ശോച്യാവസ്ഥ പരിഹരിക്കാനും വീതി കൂട്ടാനുള്ള നടപടി സ്വീകരിക്കാത്തതുമാണ് കുരുക്കിനു കാരണമാകുന്നത്.അവധി ദിവസങ്ങളിൽ മറയൂർ, കാന്തല്ലൂർ, മൂന്നാർ മേഖലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ

മറയൂർ∙ മറയൂർ– ഉദുമൽപേട്ട റോഡ് പൊളിഞ്ഞുകിടക്കുന്നതിനാൽ വിനോദസഞ്ചാരികളുടെ തിരക്കു കൂടുമ്പോൾ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ശോച്യാവസ്ഥ പരിഹരിക്കാനും വീതി കൂട്ടാനുള്ള നടപടി സ്വീകരിക്കാത്തതുമാണ് കുരുക്കിനു കാരണമാകുന്നത്. അവധി ദിവസങ്ങളിൽ മറയൂർ, കാന്തല്ലൂർ, മൂന്നാർ മേഖലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് കൂടുമ്പോൾ ഈ പാതയിലൂടെ മണിക്കൂറുകളോളം ഗതാഗത തടസ്സമാണ്.
മറയൂർ– ചിന്നാർ റോഡിൽ കഴിഞ്ഞ ദിവസം 4 കിലോമീറ്റർ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമാണം നടത്തുമെന്ന് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ജോലിയും തുടങ്ങിയിട്ടില്ല. 16 കിലോമീറ്റർ നിലവിൽ യാത്ര ചെയ്യണമെങ്കിൽ ഒരു മണിക്കൂർ വരെയെടുക്കുകയാണ്.