‘പണി വാടകയിനത്തിലും വരും’; ഫ്യൂസ് ഊരിയ കെഎസ്ഇബിയെ ‘പുറത്താക്കാൻ’ പഞ്ചായത്ത്
നെടുങ്കണ്ടം∙ പഞ്ചായത്ത് കമ്യുണിറ്റി ഹാളിന്റെ ഫ്യൂസ് ഊരിയ കെഎസ്ഇബിക്ക് വാടക കെട്ടിടത്തിൽനിന്നൊഴിയാൻ നോട്ടിസ് നൽകാനൊരുങ്ങി നെടുങ്കണ്ടം പഞ്ചായത്ത്.നെടുങ്കണ്ടം കമ്യുണിറ്റി ഹാളിന്റെ ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയതിനു പിന്നാലെ കണക്‌ഷൻ വിഛേദിച്ച കെഎസ്ഇബിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് അംഗങ്ങൾ

നെടുങ്കണ്ടം∙ പഞ്ചായത്ത് കമ്യുണിറ്റി ഹാളിന്റെ ഫ്യൂസ് ഊരിയ കെഎസ്ഇബിക്ക് വാടക കെട്ടിടത്തിൽനിന്നൊഴിയാൻ നോട്ടിസ് നൽകാനൊരുങ്ങി നെടുങ്കണ്ടം പഞ്ചായത്ത്. നെടുങ്കണ്ടം കമ്യുണിറ്റി ഹാളിന്റെ ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയതിനു പിന്നാലെ കണക്‌ഷൻ വിഛേദിച്ച കെഎസ്ഇബിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് അംഗങ്ങൾ കെഎസ്ഇബി ഓഫിസിലെത്തി.
ടൗൺ ഹാളിന് സമീപത്തുള്ള പഞ്ചായത്ത് വക സ്റ്റേഡിയം കോംപ്ലക്സിലെ 49, 50, 51, 52 മുറികളിലായി പ്രവർത്തിക്കുന്ന കെഎസ്ഇബി ഓഫിസ് മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വാടക തുകയായ 41,500 രൂപയും വാടകയുടെ ജിഎസ്ടിയും പിഴപ്പലിശയും ഉൾപ്പെടെ 50,515 രൂപ പഞ്ചായത്തിന് കുടിശികയുണ്ടെന്നും അധികൃതർ പറഞ്ഞു.
മാസങ്ങളായി വാടക കുടിശികയുള്ള കെഎസ്ഇബി 3,163 രൂപ ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയപ്പോൾ കമ്യുണിറ്റി ഹാളിന്റെ ഫ്യൂസ് ഊരിയ നടപടി തരംതാണ നടപടിയാണെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.അതേ സമയം വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി 2 കോടിയിലേറെ രൂപ ചെലവാക്കി കല്ലാറിൽ നിർമിച്ച മിനി വൈദ്യുത ഭവന്റെ ഉദ്ഘാടനം അനന്തമായി നീളുകയാണ്. 3 നിലകളിലായി അത്യാധുനിക രീതിയിൽ പണികഴിപ്പിച്ച കെട്ടിടത്തിൽ വയറിങ് മാത്രമാണ് പൂർത്തിയാകാനുള്ളത്.