ആധുനിക ലോകത്തിൽ യുവജനങ്ങൾ വൻ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, ചിട്ടയായ പ്രവർത്തനങ്ങളും, ദൈവവിശ്വാസവും മുറുകെപ്പിടിച്ച് നന്മ മരങ്ങൾ ആകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജിൽ ഡിഗ്രി ഓണേഴ്സിനു പുതുതായി നേരിട്ടുള്ള പ്രവേശനം വഴി അഡ്മിഷൻ വിദ്യാർത്ഥികളുടെയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുവന്താനം∙ ആധുനിക ലോകത്തിൽ യുവജനങ്ങൾ വൻ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, ചിട്ടയായ പ്രവർത്തനങ്ങളും ദൈവവിശ്വാസവും മുറുകെപ്പിടിച്ച് നന്മമരങ്ങൾ ആകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍.  പെരുവന്താനം സെന്റ്‌ ആന്റണീസ്  കോളജിൽ ബിരുദ ഓണേഴ്സിനു പുതിയതായി നേരിട്ടുള്ള  പ്രവേശനം  വഴി അഡ്മിഷൻ നേടിയ വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും 10 ദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭരണകർത്താക്കൾ കാലത്തോട് ചേർന്ന് നിന്നുകൊണ്ട് കാലത്തിനപ്പുറത്തേക്ക് ചിന്തിച്ചതുകൊണ്ടാണ് ഇന്ന് കാണുന്ന വിദ്യാഭ്യാസ വിപ്ലവം നടന്നതെന്ന് അധ്യക്ഷത വഹിച്ച ഡോ.സിറിയക് തോമസ് പറഞ്ഞു. പുതുതായി അഡ്മിഷന്‍ എടുത്ത എല്ലാ വിദ്യാർഥികൾക്കും ബിഷപ്പ് മാർ മാത്യു അറയ്ക്കല്‍ വിദ്യാദീപം തെളിയിച്ചു നൽകി. 

ADVERTISEMENT

യോഗത്തില്‍  കോളജ് ചെയര്‍മാന്‍ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി, റവ.ഡോ. ജെയിംസ്‌ ഇലഞ്ഞിപ്പുറം, ഫാ.സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ, സെക്രട്ടറി റ്റിജോമോൻ ജേക്കബ്‌, സുപർണ്ണ രാജു, അക്ഷയ് മോഹൻദാസ്, ഫാ.ജോസഫ് മൈലാടിയിൽ, ഫാ.ജോസഫ് വാഴപ്പനാടിയിൽ, സി.റ്റിന, ബോബി കെ.മാത്യു, പി.ആര്‍.രതീഷ്‌, ഇ.എ.റസ്നി മോള്‍, ജോര്‍ജ് കൂരമറ്റം,  അക്സാ മരിയ ജോണ്‍സ്, അഞ്ചാന അജയ്, ജസ്റ്റിന്‍ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

10 ദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ ജോർജുകുട്ടി ആഗസ്തി, ഡോ.ആന്റണി ജോസഫ്, ബെന്നി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധ ടീം ക്ലാസുകൾ നയിക്കും. മെന്ററിംഗ്, കൗൺസിലിംഗ്, ടീം ബിൽഡിങ്, ഇന്റർപേര്‍സണല്‍  കമ്മ്യൂണിക്കേഷൻ, വിവിധ  സ്ഥാപനങ്ങളുടെ സന്ദർശനം തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ബ്രിഡ്ജ് കം ഇന്‍ഡക്ഷന്‍  പ്രോഗ്രാമിൽ നടത്തപ്പെടുന്നത്.