പ്ലാസ്റ്റിക് പോയി; പടയപ്പ വീണ്ടും പണി തുടങ്ങി, വാഴകളും പച്ചക്കറിയും തിന്നു
മൂന്നാർ ∙ കൊമ്പുകളിൽ കുരുങ്ങിയ പ്ലാസ്റ്റിക് ചാക്ക് പൂർണമായി ഒഴിവായതോടെ പടയപ്പ വീണ്ടും സജീവമായി. കുണ്ടളയ്ക്ക് സമീപമുള്ള ചെണ്ടുവര ലോവർ ഡിവിഷനിലാണ് കഴിഞ്ഞ 10 ദിവസമായി പടയപ്പ എന്ന കാട്ടാന മേഞ്ഞു നടക്കുന്നത്.ഇന്നലെ രാവിലെയും തൊഴിലാളി ലയങ്ങൾക്ക് സമീപമെത്തി വാഴകളും പച്ചക്കറി കൃഷിയും തിന്ന ശേഷം സമീപത്തെ

മൂന്നാർ ∙ കൊമ്പുകളിൽ കുരുങ്ങിയ പ്ലാസ്റ്റിക് ചാക്ക് പൂർണമായി ഒഴിവായതോടെ പടയപ്പ വീണ്ടും സജീവമായി. കുണ്ടളയ്ക്ക് സമീപമുള്ള ചെണ്ടുവര ലോവർ ഡിവിഷനിലാണ് കഴിഞ്ഞ 10 ദിവസമായി പടയപ്പ എന്ന കാട്ടാന മേഞ്ഞു നടക്കുന്നത്. ഇന്നലെ രാവിലെയും തൊഴിലാളി ലയങ്ങൾക്ക് സമീപമെത്തി വാഴകളും പച്ചക്കറി കൃഷിയും തിന്ന ശേഷം സമീപത്തെ പുഴയിൽ നിന്നു വെള്ളവും കുടിച്ച ശേഷമാണ് കാട്ടിലേക്ക് പോയത്.
രണ്ടു ദിവസം മുൻപാണ് പടയപ്പയുടെ രണ്ട് കൊമ്പുകളിലും ഒഴിഞ്ഞ പ്ലാസ്റ്റിക് ചാക്ക് കുരുങ്ങിയത്. ഇതോടെ തുമ്പിക്കൈ പുറത്തേക്ക് ഉയർത്താൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. ബുധനാഴ്ച വൈകിട്ട് സമീപത്തെ ക്ഷേത്രത്തിന്റെ മതിലിൽ കൊമ്പുകൾ ഉരച്ചാണ് ചാക്ക് ഒഴിവാക്കിയത്.