പതിവ് തെറ്റിച്ച് പടയപ്പ; കാലവർഷത്തിൽ കാട് കയറുന്ന പതിവ് വിട്ട് പടയപ്പ
മൂന്നാർ ∙ രണ്ടാഴ്ചയായി ജനവാസ മേഖലകളിൽ നിന്നു മാറാതെ കാട്ടുകൊമ്പൻ പടയപ്പ. പത്തു ദിവസമായി ചെണ്ടുവര ലോവർ ഡിവിഷനിലായിരുന്ന പടയപ്പ മേഖലയിലെ തൊഴിലാളികളുടെ വാഴകളും പച്ചക്കറി കൃഷികളും വ്യാപകമായി തിന്നു നശിപ്പിച്ചിരുന്നു.ഇതിനു ശേഷമാണ് രണ്ടു ദിവസം മുൻപ് എക്കോ പോയിന്റ്, അരുവിക്കാട് മേഖലയിലെത്തിയത്.

മൂന്നാർ ∙ രണ്ടാഴ്ചയായി ജനവാസ മേഖലകളിൽ നിന്നു മാറാതെ കാട്ടുകൊമ്പൻ പടയപ്പ. പത്തു ദിവസമായി ചെണ്ടുവര ലോവർ ഡിവിഷനിലായിരുന്ന പടയപ്പ മേഖലയിലെ തൊഴിലാളികളുടെ വാഴകളും പച്ചക്കറി കൃഷികളും വ്യാപകമായി തിന്നു നശിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് രണ്ടു ദിവസം മുൻപ് എക്കോ പോയിന്റ്, അരുവിക്കാട് മേഖലയിലെത്തിയത്. രണ്ടിടത്തും തൊഴിലാളി ലയങ്ങൾക്ക് സമീപമിറങ്ങിയ പടയപ്പ വ്യാപകമായി കൃഷികൾ നശിപ്പിച്ചു.
തൊഴിലാളികൾ വിവരമറിയിച്ചതോടെ ചൊവ്വാഴ്ച രാത്രി വനംവകുപ്പിന്റെ ആർആർടി സംഘമെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.ഇന്നലെ പടയപ്പ സൈലന്റ് വാലി ഒന്നാം ഡിവിഷനിൽ മടങ്ങിയെത്തി. ഇന്നലെ പകൽ മുഴുവൻ സൈലന്റ് വാലിയിലെ ജനവാസ മേഖലയിലായിരുന്നു. ഉൾവനങ്ങളിൽ തീറ്റയും വെള്ളവും സുലഭമായിട്ടും പടയപ്പ ജനവാസ മേഖലയിൽ തുടരുകയാണ്. വേനൽക്കാലത്ത് തീറ്റയും വെള്ളവും തേടി ജനവാസ മേഖലയിലിറങ്ങുന്ന പടയപ്പ മഴക്കാലത്ത് വനമേഖലയിലേക്ക് മടങ്ങുന്നത് പതിവായിരുന്നു.