ചെറുതോണി ∙ മൺസൂൺ സജീവമായതോടെ പുന്നയാർ വെള്ളച്ചാട്ടം ജലസമൃദ്ധമായി. മൈലപ്പുഴ മലയുടെ അടിവാരത്തു നിന്നും പിറവി എടുക്കുന്ന പഴയരിക്കണ്ടം പുഴ 5 കിലോമീറ്റർ ദൂരം ശാന്തമായി ഒഴുകി പുന്നയാറിൽ എത്തുമ്പോഴാണ് ആർത്തലച്ച് വെള്ളച്ചാട്ടമായി മാറുന്നത്. ചെങ്കുത്തായ പാറയിലൂടെ പാൽ പുഴയായി ഒഴുകി അഗാധ ഗർത്തത്തിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ മൺസൂൺ സജീവമായതോടെ പുന്നയാർ വെള്ളച്ചാട്ടം ജലസമൃദ്ധമായി. മൈലപ്പുഴ മലയുടെ അടിവാരത്തു നിന്നും പിറവി എടുക്കുന്ന പഴയരിക്കണ്ടം പുഴ 5 കിലോമീറ്റർ ദൂരം ശാന്തമായി ഒഴുകി പുന്നയാറിൽ എത്തുമ്പോഴാണ് ആർത്തലച്ച്  വെള്ളച്ചാട്ടമായി മാറുന്നത്. ചെങ്കുത്തായ പാറയിലൂടെ പാൽ പുഴയായി ഒഴുകി അഗാധ ഗർത്തത്തിലേക്കു പതിക്കുമ്പോൾ വെള്ളച്ചാട്ടത്തിനു പൂർണത കൈവരിക്കും. ഏതാനും വർഷം മുൻപു വരെ സഞ്ചാരികളുടെ കണ്ണിൽപെടാതെ പോയ വെള്ളച്ചാട്ടം രണ്ടു വർഷം മുൻപ് കോവിഡ് കാലത്താണ് അനാവൃതമായത്. അന്നുമുതൽ ഇടുക്കിയുടെ അതിരപ്പിള്ളി എന്ന പേരിൽ പ്രശസ്തമായ ഈ വെള്ളച്ചാട്ടം കാണാൻ  ആയിരങ്ങളാണ് മൺസൂൺ കാലത്ത് എത്തുന്നത്. 

 വെള്ളച്ചാട്ടം കാണാൻ...
അടിമാലി – കുമളി ദേശീയപാത കടന്നു പോകുന്ന കീരിത്തോട്ടിൽ നിന്ന് നാലു കിലോമീറ്റർ ദൂരവും ആലപ്പുഴ– മധുര സംസ്ഥാന പാതയിൽ വട്ടോൻപാറയിൽ നിന്ന് മൂന്നര കിലോമീറ്റർ ദൂരവും സഞ്ചരിച്ചാൽ പുന്നയാർ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. രണ്ടു റോഡുകളുടെ സംഗമ സ്ഥാനത്ത് എത്തി ഒന്നര കിലോമീറ്റർ പ്രകൃതി ഭംഗി ആസ്വദിച്ച് നടന്നാൽ വെള്ളച്ചാട്ടത്തിനു മുന്നിലെത്താം. എന്നാൽ വെള്ളച്ചാട്ടത്തിലോട്ടുള്ള ഒന്നര കിലോമീറ്റർ ദൂരം റോഡ് ഗതാഗതയോഗ്യം അല്ലാത്തതിനാൽ നടന്നുപോകണം. ഇവിടെ നിന്നു നോക്കിയാൽ റിസർവ് വനവും ലോവർ പെരിയാർ അണക്കെട്ടും പൊട്ടിച്ചിരിച്ചൊഴുകുന്ന പെരിയാറുമെല്ലാം കാണാം.