വാഗമൺ ∙ വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാൽ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം വാഗമണ്ണിൽ തുറന്ന ശുചിമുറി അടച്ചു പൂട്ടി. പ്രാഥമിക സൗകര്യങ്ങൾ ഇല്ലാതെ വിനോദസ‍ഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വലയുന്നു. മാർക്കറ്റിൽ പൊലീസ് സ്റ്റേഷനു സമീപത്താണ് ജില്ലാ ശുചിത്വ മിഷന്റെ 5 ലക്ഷം രൂപ ഉപയോഗിച്ച് ശുചിമുറി നിർമിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ ഉദ്ഘാടനത്തിനു ശേഷം നാല് മാസം മാത്രമാണ്  പ്രവർത്തിച്ചത്. വൈദ്യുതി, വെള്ളം എന്നിവ ലഭ്യമല്ലാതെ വന്ന സാഹചര്യത്തിൽ ശുചിമുറി മുറി ലേലം പിടിച്ച കരാറുകാരനു നഷ്ടം വന്നു. ഇതോടെ ഇയാൾ നടത്തിപ്പ് ഉപേക്ഷിച്ചു . വെള്ളം പുറത്തു നിന്നു വിലയ്ക്കു വാങ്ങേണ്ടി വരുന്നതാണ് പ്രതിസന്ധി. കുഴൽ കിണർ നിർമിച്ചെങ്കിലും മോട്ടർ സ്ഥാപിക്കുന്നതിന് കഴിഞ്ഞിട്ടില്ല. വയറിങ് ജോലികളും പൂർത്തിയാകാനുണ്ട്. 

ADVERTISEMENT

ടെൻഡർ നടപടി ആരംഭിച്ചു
∙ ശുചിമുറിയിൽ മോട്ടർ വാങ്ങി സ്ഥാപിക്കുന്നതിനും വയറിങ് ജോലികൾക്കും വേണ്ടി 77,000 രൂപ ഏലപ്പാറ പഞ്ചായത്ത് അനുവദിച്ചതായി പഞ്ചായത്തംഗം ടി.എസ്.പ്രദീപ്കുമാർ പറഞ്ഞു.  ടെൻഡർ വിളിച്ചു കഴിഞ്ഞു. അടുത്ത പഞ്ചായത്ത് കമ്മിറ്റി മറ്റു തീരുമാനങ്ങൾ എടുക്കും.