തൊടുപുഴ ∙ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും കാർഷിക മേഖലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും കാർഷിക മേഖലയിലെ അരക്ഷിതാവസ്ഥയും കർഷകരെ ദോഷകരമായി ബാധിക്കുകയാണ്. കേന്ദ്രത്തിന്റെ പുതിയ ഇറക്കുമതി നയം റബറും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങൾക്ക് വിലയിടിവ് സൃഷ്ടിക്കും. ഇക്കാര്യം ആദ്യ അവസരത്തിൽ തന്നെ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.കെ.കണ്ണനും, കെഎസ്‍സി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോൺസ് ജോർജിനും സ്വീകരണം നൽകി. സമ്മേളനം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ പി.സി.തോമസ്, ആന്റണി ആലഞ്ചേരി, തോമസ് പെരുമന, ജോസഫ് ജോൺ, ഷീല സ്റ്റീഫൻ, ജോസി ജേക്കബ്, വർഗീസ് വെട്ടിയാങ്കൽ, എം.മോനിച്ചൻ, വി.എ.ഉലഹന്നാൻ, ജോജി എടപ്പള്ളിക്കുന്നേൽ, ജോയി കൊച്ചുകരോട്ട്, സിനു വാലുമ്മൽ, ലത്തീഫ് ഇല്ലിക്കൽ, സാബു വേങ്ങവേലി, കെ.എ.പരീത്, ഷൈൻ വടക്കേക്കര, ടോമിച്ചൻ മുണ്ടുപാലം, സണ്ണി കളപ്പുര എന്നിവർ പ്രസംഗിച്ചു.