തൊടുപുഴ ∙ ജില്ലയിൽ കനത്ത മഴ. മണ്ണിടിഞ്ഞും മരങ്ങൾ വീണും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വീടുകൾക്കും നാശനഷ്ടം. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ആരംഭിച്ച മഴ തൊടുപുഴ

തൊടുപുഴ ∙ ജില്ലയിൽ കനത്ത മഴ. മണ്ണിടിഞ്ഞും മരങ്ങൾ വീണും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വീടുകൾക്കും നാശനഷ്ടം. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ആരംഭിച്ച മഴ തൊടുപുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ കനത്ത മഴ. മണ്ണിടിഞ്ഞും മരങ്ങൾ വീണും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വീടുകൾക്കും നാശനഷ്ടം. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ആരംഭിച്ച മഴ തൊടുപുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ കനത്ത മഴ. മണ്ണിടിഞ്ഞും മരങ്ങൾ വീണും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വീടുകൾക്കും നാശനഷ്ടം. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  ഞായറാഴ്ച രാത്രി ആരംഭിച്ച മഴ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ചിലും ഹൈറേഞ്ച് മേഖലകളിലും ഇന്നലെ കാര്യമായ ഇടവേളയില്ലാതെ ശക്തമായി തുടർന്നു.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട പഴയ മൂന്നാറിൽ വെള്ളം കയറിയ നിലയിൽ

ഇന്നലെ രാവിലെ 8.30 മുതൽ 3 വരെയുള്ള ആറര മണിക്കൂറിനിടെ ഉടുമ്പന്നൂരിൽ 55 മില്ലിമീറ്ററും മൂന്നാറിൽ 54.5 മില്ലിമീറ്ററും ചെറുതോണിയിൽ 47.5 മില്ലിമീറ്ററും മഴ പെയ്തതായാണ് ഓട്ടമേറ്റഡ് വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ കണക്ക്. മലയോര മേഖലകളിൽ മണ്ണി‌ടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നു. ജില്ലയിൽ രാത്രിയാത്ര കലക്ടർ നിരോധിച്ചു. വൈകിട്ട് 7മുതൽ രാവിലെ 6 വരെയാണു നിയന്ത്രണം. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി ഡാമിന്റെ 4 ഷട്ടറുകളും  ഇന്നലെ വൈകിട്ട് ഉയർത്തി.
∙ മൂന്നാർ ഗവ.കോളജിന് സമീപം വൻ മണ്ണിടിച്ചിൽ
2018 ഓഗസ്റ്റിൽ ഉരുൾപൊട്ടിയ മൂന്നാർ ഗവ. കോളജിനു സമീപം വൻ മണ്ണിടിച്ചിൽ. പഴയ കോളജ് കെട്ടിടം അപകടാവസ്ഥയിലായി. ഇന്നലെ പുലർച്ചെയുണ്ടായ കനത്തമഴയിലാണു ദേശീയപാതയോരത്തു മണ്ണിടിഞ്ഞത്.വൻതോതിൽ മണ്ണിടിഞ്ഞതോടെ സമീപത്തുള്ള കെട്ടിടം ഏതു സമയത്തും തകർന്നു വീഴുന്ന അവസ്ഥയിലായി.കനത്ത മഴയും കാറ്റും മൂലം മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ മുതൽ ബോട്ടിങ് നിർത്തിവച്ചു.
∙സ്കൂൾബസ് രക്ഷപ്പെട്ടത്  തലനാരിഴയ്ക്ക്
കനത്ത മഴയിൽ ആനക്കുളം– മാങ്കുളം റോഡിൽ കുളവി കുരിശിനു സമീപം വൻ മരം ഒടിഞ്ഞു വീണു. സ്കൂൾ ബസ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 8 മണിയോടെയാണു റോഡരികിൽ നിന്നിരുന്ന മരം ഒടിഞ്ഞു വീണത്. മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് കടന്നു പോയതിനു പിന്നാലെയാണു മരം വീണത്. അടിമാലി– കുമളി ദേശീയപാതയിൽ ഇരുന്നൂറേക്കറിലും വൻ മരം കടപുഴകി വീണു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.

കരിമണലിൽ ലോവർപെരിയാർ സ്വിച്ച് യാഡിനുള്ളിലേക്ക് ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കുന്നു
ADVERTISEMENT

ഈ സമയം ഇതുവഴി വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. അടിമാലി– കുമളി ദേശീയപാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള ദേശീയപാത അധികൃതരുടെ തീരുമാനം നടപ്പാക്കാതിരുന്നതാണു മരം കടപുഴകി വീഴാൻ കാരണമായത്.  അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനു പകരം ശിഖരം മുറിച്ചു നീക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ശിഖരങ്ങൾ നീക്കം ചെയ്ത പ്രദേശങ്ങളിൽ ഇനിയും ഏതു നിമിഷവും നിലം പൊത്തും വിധം മരങ്ങൾ ഭീഷണിയാണ്.
∙വീടുകൾക്ക് നാശനഷ്ടം
അതിശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ 3 വീടുകൾക്കു നാശനഷ്ടം. കരുണാപുരം പ്രകാശ്ഗ്രാം സ്വദേശി കുന്നേൽ ചെല്ലമ്മയുടെ (72) വീട് കമുക് വീണു ഭാഗികമായി തകർന്നു. നെടുങ്കണ്ടം മൈനർസിറ്റിയിൽ പൂവത്തുങ്കൽ ശാന്തമ്മയുടെ വീടിനു മുകളിൽ മരം വീണു ഭാഗികമായ നഷ്ടം ഉണ്ടായി. മേൽക്കൂര തകർന്നു. കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളിയിൽ അരീക്കൽതാഴെ എ.എസ്.രവീന്ദ്രന്റെ വീടിനു മുകളിലേക്കു മരം വീണു. വീടും വീട്ടുപകരണങ്ങളും നശിച്ചു. ചപ്പാത്ത് പച്ചക്കാട് തകിടിയേൽ കൊച്ചുമോന്റെ വീടിനു മുകളിലേക്കു മരം വീണു മേൽക്കൂര തകർന്നു.
∙ഗതാഗതം തടസ്സപ്പെട്ടു
അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന-ഇടുക്കി റൂട്ടിൽ മുളകരമേടിനു സമീപം മരം കടപുഴകി വൈദ്യുതി ലൈനിലേക്കു പതിച്ചു. മണ്ണിടിച്ചിലും ഉണ്ടായി. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ മരം വീണു മയിലാടുംപാറ-രാജാക്കാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെയാണ് മയിലാടുംപാറ-രാജാക്കാട് റോഡിൽ തിങ്കൾക്കാട് കോളനിക്ക് സമീപം മരം വീണത്.

പ്രകാശ്ഗ്രാം കുന്നേൽ ചെല്ലമ്മയുടെ വീട് കമുക് വീണു ഭാഗികമായി തകർന്ന നിലയിൽ.

വിനോദസഞ്ചാരികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലേക്കാണു മരം വീണത്.മറയൂർ–മൂന്നാർ റോഡിൽ തലയാർ കടുകുമുടിയിൽ റോഡിന്റെ വശത്ത് മണ്ണിടിഞ്ഞു. ഇന്നലെ തുടർച്ചയായി പെയ്ത കനത്ത മഴയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മറയൂർ നാച്ചിവയൽ ചന്ദന റിസർവിൽ വൻമരം കടപുഴകിയെങ്കിലും മറ്റൊരു മരത്തിൽ തങ്ങിനിന്നതിനാൽ അപകടം ഒഴിവായി.ഉപ്പുതറ-അമലാപടി റോഡിലേക്കു മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു.
∙പാമ്പാർ കവിഞ്ഞൊഴുകി; ക്ഷേത്രത്തിൽ വെള്ളം കയറി
പാമ്പാർപുഴ കവിഞ്ഞതോടെ തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളം കയറി.ഞായറാഴ്ച രാത്രി മുതൽ ഇന്നലെ വൈകിട്ട് വരെ ഇടവിടാതെ പെയ്തിറങ്ങിയ മഴയിലാണു പുഴ കവിഞ്ഞൊഴുകിയത്.
∙തൂണുകൾക്ക് അടിയിൽപെടാതെ അതിശയ രക്ഷപെടൽ
ഉപ്പുതറയിൽ കനത്തമഴയിലും കാറ്റിലും കടപുഴകി വീണ മരത്തിനും വൈദ്യുതി തൂണുകൾക്കും അടിയിൽപെടാതെ വാൻ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 
വളകോട് സെന്റ് ജോർജ് പള്ളിപ്പടി-കമ്യൂണിറ്റി സെന്റർ റോഡിൽ റൂട്ടിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അഴിക്കടവിൽ ബിജുവാണു രക്ഷപ്പെട്ടത്.
മരം വീഴുന്നതുകണ്ടു വാൻ പെട്ടെന്ന് നിർത്തിയതിനാലാണ് അപകടം ഒഴിവായത്. മരം വീണതോടെ വാഹനത്തിനു മുൻപിലും പിന്നിലുമായി വൈദ്യുതത്തൂണുകൾ ഒടിഞ്ഞു വീണെങ്കിലും അവയും വാനിൽ വീഴാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
ഭിത്തി ഇടിഞ്ഞു; ആലടി–പരപ്പ് റൂട്ടിൽ ഗതാഗതം നിരോധിച്ചു
ഉപ്പുതറ ∙ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന ആലടി–പരപ്പ് റൂട്ടിൽ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ റോഡ് അപകടാവസ്ഥയിൽ. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് കൽക്കെട്ട് ഇടിഞ്ഞു വീണത്.ഇടിയുന്നതിനു തൊട്ടുമുൻപു വരെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നു. വൻ അപകടമാണ് ഒഴിവായതെന്നു നാട്ടുകാർ പറഞ്ഞു. റോഡിന്റെ മുകൾഭാഗത്ത് വീതി കൂട്ടൽ ജോലികൾ നടക്കുന്നതിനിടെ താഴെ സംരക്ഷണഭിത്തിയുടെ ഭാഗത്തു നിന്നു മണ്ണ് നീക്കം ചെയ്തതാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്.

ദേവികുളം റോഡിലെ പഴയ ഗവ. കോളജ് കെട്ടിടങ്ങൾക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ.
ADVERTISEMENT

കൽക്കെട്ട് ഇടിഞ്ഞതോടെ റോഡിന്റെ താഴ്‌ഭാഗത്തുനിന്നും മണ്ണിടിഞ്ഞു കൊണ്ടിരിക്കുകയാണ്. ചപ്പാത്ത്-കട്ടപ്പന റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഏലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽ നിന്നു വലത്തേക്കു തിരിഞ്ഞ് ഉപ്പുതറ, ചീന്തലാർ വഴി പോകണം. കുട്ടിക്കാനം, ഏലപ്പാറ, ചപ്പാത്ത് വഴി കട്ടപ്പനയിലേക്കുള്ള വാഹനങ്ങൾ ആലടിയിൽനിന്ന് തിരിഞ്ഞു മേരികുളത്തേക്കും പോകണമെന്നാണു നിർദേശം.
പാറയും മണ്ണും ഇടി‍ഞ്ഞുവീണ്  ഗതാഗതതടസ്സം
ചെറുതോണി ∙ തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ ഇടുക്കി നാരകക്കാനത്തിനു സമീപം പാറയും മണ്ണും ഇടിഞ്ഞു വീണു ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.   കട്ടപ്പനയിൽനിന്നു ചെറുതോണിയിലേക്കു പോകുന്ന വാഹനങ്ങൾ ഇരട്ടയാർ – തങ്കമണി വഴിയും നാരകക്കാനം പള്ളിക്കവല – പള്ളി സിറ്റി – അമലഗിരി – ഡബിൾകട്ടിങ് വഴിയും തിരിച്ചുവിട്ടു. ഇടുക്കിയിൽനിന്നു ഫയർഫോഴ്സ് സംഘം എത്തി.   ഗതാഗത തടസ്സം മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.
സ്വിച്ച് യാഡിനുള്ളിലേക്ക്  വീണ പാറയും മണ്ണും  നീക്കുന്നത് തുടരുന്നു
ചെറുതോണി ∙ കരിമണലിൽ ലോവർപെരിയാർ സ്വിച്ച് യാഡിനുള്ളിലേക്ക് ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കുന്നതു പുരോഗമിക്കുന്നു. രണ്ടു ദിവസം കൊണ്ടു 50 ലോഡ് പാറക്കല്ലുകളും മണ്ണും നീക്കിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മണ്ണിനടിയിലായ ബ്രഹ്മപുരം ഫീഡർ പുനഃസ്ഥാപിച്ചിട്ടില്ല.

വളകോട് സെന്റ് ജോർജ് പള്ളിപ്പടി-കമ്യൂണിറ്റി സെന്റർ റോഡിൽ വീണ മരം

ഇടിഞ്ഞു വീണ മണ്ണും കല്ലും പൂർണമായും നീക്കം ചെയ്ത ശേഷമാണ് ഇതിന്റെ ജോലികൾ ആരംഭിക്കുക. ഇതിനായി രണ്ട് ദിവസം കൂടി വേണ്ടിവരും. അതേസമയം ഇടുക്കി ഫീഡർ ഞായറാഴ്ച രാത്രി പ്രവർത്തനക്ഷമമായിരുന്നു. ഞായറാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലാണു സ്വിച്ച് യാഡിനുള്ളിലേക്കു സമീപത്തെ മലയുടെ ഒരു ഭാഗം അടർന്നു വീണത്. ആറ് ഫീഡറുകളിൽ രണ്ടെണ്ണം മണ്ണിനടിയിലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
മൂന്നാറിൽ കനത്ത മഴ
മൂന്നാർ ∙ കനത്തമഴയിൽ മൂന്നാറിൽ ദേശീയപാതയിൽ വൻ പാറകൾ വീണു. പഴയ മൂന്നാറിൽ രണ്ടിടങ്ങളിൽ ദേശീയപാതയിൽ വെള്ളം കയറി. മൂന്നാർ- ഉടുമൽപേട്ട പാതയിൽ രണ്ടിടങ്ങളിൽ മരങ്ങളും ഒരിടത്തു മണ്ണും വീണു മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഹെഡ് വർക്സ് ഡാമിനും പള്ളിവാസലിനുമിടയിലാണു രണ്ടു വലിയ പാറകൾ മലയുടെ ഭാഗത്തു നിന്നു ദേശീയപാതയിലേക്ക് വീണത്.

കട്ടപ്പന- ഇടുക്കി റൂട്ടിൽ മുളകരമേടിനു സമീപം റോഡിലേക്കു മണ്ണിടിഞ്ഞ നിലയിൽ.
ADVERTISEMENT

ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നാണ് പഴയ മൂന്നാർ കെഡിഎച്ച്പി മൈതാനത്തിനു മുൻവശത്തായി രണ്ടിടങ്ങളിൽ വെള്ളം കയറിയത്. ഇന്നലെ വൈകിട്ടാണു മൂന്നാർ-ഉടുമൽപേട്ട പാതയിൽ പെരിയവരയ്ക്കു സമീപം രണ്ടിടങ്ങളിൽ ഗ്രാൻഡിസ് മരങ്ങൾ റോഡിലേക്കു വീണത്. മറ്റൊരിടത്ത് റോഡിലേക്കു മണ്ണിടിച്ചിലുമുണ്ടായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. കനത്ത മഴയിൽ മാനില എസ്റ്റേറ്റിൽ 14-ാം നമ്പർ ഫീൽഡിൽ ചെറിയ ഉരുൾപൊട്ടലുണ്ടായി.
മഴക്കണക്ക്
ഇന്നലെ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച്  (മില്ലിമീറ്ററിൽ)
തൊടുപുഴ– 40
ഇടുക്കി–48.8
പീരുമേട്– 72
ദേവികുളം–78.8
ഉടുമ്പൻചോല–33