ആദ്യമായി എത്തിയ കെഎസ്ആർടിസി ബസിന് വൻ സ്വീകരണം ഒരുക്കി വാഗമൺ ഉളുപ്പൂണിക്കാർ
വാഗമൺ∙ ഉളുപ്പൂണി ഗ്രാമത്തിലേക്ക് ആദ്യമായി എത്തിയ കെഎസ്ആർടിസി ബസിനെ പ്രദേശവാസികൾ ഉത്സാവന്തരീക്ഷത്തിൽ വരവേറ്റു. ഈരാറ്റുപേട്ടയിൽനിന്നു രാവിലെ 6.45ന് പുറപ്പെടുന്ന കെഎസ്ആർടിസി 7.45ന് വാഗമണ്ണിൽ എത്തും. തുടർന്ന് 8.05ന് ഉളുപ്പൂണിയിൽ എത്തിയശേഷം ഇവിടെനിന്ന് 8.20ന് പാലാ വഴി കോട്ടയത്തേക്ക് സർവീസ് നടത്തും.

വാഗമൺ∙ ഉളുപ്പൂണി ഗ്രാമത്തിലേക്ക് ആദ്യമായി എത്തിയ കെഎസ്ആർടിസി ബസിനെ പ്രദേശവാസികൾ ഉത്സാവന്തരീക്ഷത്തിൽ വരവേറ്റു. ഈരാറ്റുപേട്ടയിൽനിന്നു രാവിലെ 6.45ന് പുറപ്പെടുന്ന കെഎസ്ആർടിസി 7.45ന് വാഗമണ്ണിൽ എത്തും. തുടർന്ന് 8.05ന് ഉളുപ്പൂണിയിൽ എത്തിയശേഷം ഇവിടെനിന്ന് 8.20ന് പാലാ വഴി കോട്ടയത്തേക്ക് സർവീസ് നടത്തും. ഏലപ്പാറ പഞ്ചായത്ത്, വാഗമൺ ബസ് ടൈമിങ് കൂട്ടായ്മ എന്നിവർ ചേർന്നു നടത്തിയ പരിശ്രമത്തിന്റെ ഭാഗമാണ് ഉൾഗ്രാമത്തിലേക്ക് കെഎസ്ആർടിസി സർവീസ് എത്തുന്നതിന് ഇടയാക്കിയത്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ പ്രയോജനപ്രദമാണ് രാവിലത്തെ ബസ് സർവീസ്. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുണ്ടായിരുന്ന സ്വകാര്യ ബസ് സർവീസ് നിലച്ചുപോയിരുന്നു. ഇതിനുശേഷം ട്രിപ് ജീപ്പുകളായിരുന്നു നാട്ടുകാരുടെ ആശ്രയം. പഞ്ചായത്തംഗം എബിൻ ബേബിയുടെ നേതൃത്വത്തിൽ വൻജനാവലിയാണ് പുതിയ ബസ് സർവീസ് സ്വീകരിക്കുന്നതിന് എത്തിയിരുന്നത്. വൈകിട്ട് ഒരു ട്രിപ് കൂടി അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.