ഇതൊരു നടയ്ക്ക് പോകൂല്ലാ...: പടയപ്പ വീണ്ടും കൃഷി നശിപ്പിച്ചു
മൂന്നാർ∙ ജനവാസ മേഖലയിലിറങ്ങിയ പടയപ്പ പച്ചക്കറിക്കൃഷി നശിപ്പിച്ചു. സൈലന്റ് വാലി രണ്ടാം ഡിവിഷനിൽ എ.ഭാസ്കരൻ എന്ന കർഷകന്റെ കാരറ്റ്, കാബേജ് കൃഷികളാണ് ഇന്നലെ പുലർച്ചെയെത്തിയ പടയപ്പ തിന്നു നശിപ്പിച്ചത്.ഇന്നലെ പുലർച്ചെ മൂന്നിനാണ് പടയപ്പ കൃഷിയിടത്തിലിറങ്ങിയത്. വിളവെടുക്കാറായി നിന്നിരുന്ന 2500 ചുവട് കാബേജ്

മൂന്നാർ∙ ജനവാസ മേഖലയിലിറങ്ങിയ പടയപ്പ പച്ചക്കറിക്കൃഷി നശിപ്പിച്ചു. സൈലന്റ് വാലി രണ്ടാം ഡിവിഷനിൽ എ.ഭാസ്കരൻ എന്ന കർഷകന്റെ കാരറ്റ്, കാബേജ് കൃഷികളാണ് ഇന്നലെ പുലർച്ചെയെത്തിയ പടയപ്പ തിന്നു നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് പടയപ്പ കൃഷിയിടത്തിലിറങ്ങിയത്. വിളവെടുക്കാറായി നിന്നിരുന്ന 2500 ചുവട് കാബേജ് തിന്നു നശിപ്പിച്ചു. കൂടാതെ സമീപത്തുണ്ടായിരുന്ന കാരറ്റ് കൃഷിയും നശിപ്പിച്ച ശേഷം രാവിലെ ഏഴിനാണ് കാട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി സൈലന്റ് വാലി എസ്റ്റേറ്റിലാണ് പടയപ്പയുടെ സാന്നിധ്യമുള്ളത്.