തൊടുപുഴ ∙ ജില്ലയിൽ ഡെങ്കിപ്പനിക്കു ശമനമില്ല. ഇന്നലെ 3 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഈ മാസം ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആയി. ഇതിന്റെ ഇരട്ടിയിലേറെ പേർക്കു രോഗം സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കിനെക്കാൾ കൂടുതൽ ഡെങ്കിപ്പനി ബാധിതർ ജില്ലയിലുള്ളതായും സൂചനയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ ഡെങ്കിപ്പനിക്കു ശമനമില്ല. ഇന്നലെ 3 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഈ മാസം ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആയി.   ഇതിന്റെ ഇരട്ടിയിലേറെ പേർക്കു രോഗം സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കിനെക്കാൾ കൂടുതൽ ഡെങ്കിപ്പനി ബാധിതർ ജില്ലയിലുള്ളതായും സൂചനയുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്ന പ്രധാന കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. വീടിനുള്ളിലും വീടിന്റെ പരിസരത്തുമുള്ള ചെറിയ അളവ് വെള്ളത്തിൽ പോലും മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകാണു ഡെങ്കിപ്പനി പരത്തുന്നത്. ഉറവിട നശീകരണത്തിലെ പാളിച്ചയാണു പനി പടരുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

∙ പിടിവിടാതെ പനിയും പകർച്ചവ്യാധികളും
വൈറൽ പനിയെത്തുടർന്ന് ഇന്നലെ 422 പേരാണു ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ മാസം 6811 പേർ പനി ബാധിച്ചു ജില്ലയിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മിക്ക ആശുപത്രിയിലും ഒപിയിൽ പനിബാധിതരാണു കൂടുതൽ. കഴിഞ്ഞമാസം മുതലാണു പനി ബാധിതരുടെ എണ്ണത്തിൽ വർധന പ്രകടമായത്.  6 പേർക്കു എലിപ്പനിയും 6 പേർക്കു എച്ച്1 എൻ1 ഉം 15 പേർക്കു മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) ഈ മാസം സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച്1എൻ1, മഞ്ഞപ്പിത്തം എന്നിവ മൂലമുള്ള മരണവും റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗങ്ങളെ തുടർന്നു ഈ മാസം 918 പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. മഴക്കാലത്ത് പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.