കാട്ടാനകൾ പാഞ്ഞടുത്തു; രക്ഷപ്പെടുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് വീണുപരുക്ക്
മൂന്നാർ∙ കാട്ടാനയെ ഭയന്നോടിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് വീണു പരുക്കേറ്റു. വട്ടവടയിൽ കാട്ടാന നശിപ്പിച്ച ഏക്കറുകണക്കിനു പച്ചക്കറി കൃഷിഭൂമി സന്ദർശിക്കുകയായിരുന്നു വട്ടവട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മനോഹരനും സുഹൃത്ത് രമേശും. പെട്ടെന്ന് പ്രദേശത്തെത്തിയ കാട്ടാനകൾ ഇവരെ ഓടിക്കുകയായിരുന്നു. വട്ടവടയിലെ

മൂന്നാർ∙ കാട്ടാനയെ ഭയന്നോടിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് വീണു പരുക്കേറ്റു. വട്ടവടയിൽ കാട്ടാന നശിപ്പിച്ച ഏക്കറുകണക്കിനു പച്ചക്കറി കൃഷിഭൂമി സന്ദർശിക്കുകയായിരുന്നു വട്ടവട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മനോഹരനും സുഹൃത്ത് രമേശും. പെട്ടെന്ന് പ്രദേശത്തെത്തിയ കാട്ടാനകൾ ഇവരെ ഓടിക്കുകയായിരുന്നു. വട്ടവടയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. ചൊവ്വാഴ്ച രാത്രിയിലാണ് കൊമ്പനടക്കം 3 കാട്ടാനകൾ പഴത്തോട്ടം വ്യൂ പോയിന്റിനു സമീപമുള്ള കൃഷിയിടത്തിലിറങ്ങി വിളവെടുക്കാറായി നിന്നതുൾപ്പെടെയുള്ള പച്ചക്കറികൾ തിന്നു നശിപ്പിച്ചത്. ഫ്രാൻസിസ്, ജയറാം, ശശി, സുരേഷ്, ഭവാനി എന്നിവരുടെ പച്ചക്കറിത്തോട്ടങ്ങളാണ് നശിപ്പിച്ചത്. വിളവെടുപ്പിന് തയാറായി നിന്ന ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവയും കാബേജ് ചെടികളുമാണ് നശിപ്പിച്ചത്.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോരുത്തർക്കും ഉണ്ടായത്. ഇന്നലെ രാവിലെ ഈ ഭാഗത്ത് ജോലിക്കെത്തിയ തൊഴിലുറപ്പു തൊഴിലാളികളെയും ആനക്കൂട്ടം ഓടിച്ചിരുന്നു. ഇതിനു ശേഷം 9 മണിയോടെയാണ് വൈസ് പ്രസിഡന്റും സുഹൃത്തും കൃഷിനാശം നേരിൽ കാണുന്നതിനായി ഇവിടെയെത്തിയത്. ഇതോടെ സമീപത്തെ കൃഷിയിടത്തിൽ നിന്നിരുന്ന ആനകൾ ഇരുവർക്കും നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ഇരുവരും ഓടി സമീപത്തെ പാറക്കെട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടയിലാണ് ഇരുവർക്കും വീണു പരുക്കേറ്റത്. നാട്ടുകാരെത്തി ആനകളെ ഓടിച്ച ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചു. കൃഷിയിടത്തിൽ കാട്ടാനകളിറങ്ങിയ വിവരം അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നു നാട്ടുകാർ ആരോപിച്ചു.