ചെറുതോണി∙ സ്വർണക്കള്ളൻ ഭൂമിയാകുളത്ത് വിലസുന്നു ! ഒരു സൂചന പോലും ലഭിക്കാതെ പൊലീസും ജനങ്ങളും ! ചെറുതോണി ഭൂമിയാകുളം മേഖലയിലാണ് സ്വർണമോഷണം പതിവാകുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 4 വീടുകളിലാണ് മോഷണം നടന്നത്. പുൽപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടിലാണ് അവസാനമായി മോഷണം നടന്നത്. കഴിഞ്ഞ 15ന് ശേഷമാണ് സംഭവം. ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി∙ സ്വർണക്കള്ളൻ ഭൂമിയാകുളത്ത് വിലസുന്നു ! ഒരു സൂചന പോലും ലഭിക്കാതെ പൊലീസും ജനങ്ങളും ! ചെറുതോണി ഭൂമിയാകുളം മേഖലയിലാണ് സ്വർണമോഷണം പതിവാകുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 4 വീടുകളിലാണ് മോഷണം നടന്നത്. പുൽപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടിലാണ് അവസാനമായി മോഷണം നടന്നത്. കഴിഞ്ഞ 15ന് ശേഷമാണ് സംഭവം. ഇവിടെ നിന്ന് ഒരു പവൻ തൂക്കം വരുന്ന വളയും അരപ്പവന്റെ മോതിരവുമാണ് മോഷണം പോയത്. പകൽ വീട്ടുകാർ കൃഷിയിടത്തിലായിരുന്ന സമയത്തായിരുന്നു കള്ളൻ വീട്ടിൽ കയറിയത്. പുരയിടത്തിൽ ജോലി ചെയ്യുമ്പോൾ വീടിന്റെ കതക് പൂട്ടാറുണ്ടായിരുന്നില്ല.

തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നു സ്വർണം മോഷ്ടിച്ചശേഷം താക്കോൽ യഥാസ്ഥാനത്ത് തിരികെവച്ചിരുന്നു. വളയും മോതിരവും സൂക്ഷിച്ചിരുന്നതിനൊപ്പം വേറെയും സ്വർണാഭരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും എടുത്തിട്ടില്ല. കള്ളൻ കയറിയ മറ്റു വീടുകളിലും സമാനരീതിയിലാണ് മോഷണം നടന്നിരിക്കുന്നത്. ദിവസങ്ങൾക്കുശേഷം മാത്രമാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. അതിനാൽ തെളിവുകളെല്ലാം നഷ്ടപ്പെട്ടിരിക്കും. എല്ലാ വീട്ടിലും കയറിയിരിക്കുന്നത് ഒരേ കള്ളൻ തന്നെയാണെന്നും പൊലീസ് പറയുന്നു. പ്രദേശവും വീടുകളും വീട്ടുകാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷ്ടാക്കൾ. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെല്ലാം എത്തുന്നുണ്ടെങ്കിലും മോഷ്ടാവിനെക്കുറിച്ചു സൂചനയൊന്നും ലഭിക്കുന്നില്ല.