മൂന്നാർ ∙ രണ്ടു വർഷത്തിനു ശേഷം മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് ഇന്നലെ 3ന് 10 സെന്റിമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ 5.35 ക്യൂമെക്സ് (സെക്കൻഡിൽ 5350 ലീറ്റർ വെള്ളം) വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 2022 ലാണ് ജലനിരപ്പ് ഉയർന്നതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ രണ്ടു വർഷത്തിനു ശേഷം മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് ഇന്നലെ 3ന് 10 സെന്റിമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ 5.35 ക്യൂമെക്സ് (സെക്കൻഡിൽ 5350 ലീറ്റർ വെള്ളം) വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 2022 ലാണ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അവസാനമായി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്.1599.59 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ജലനിരപ്പ് 1598.9 മീറ്ററിലെത്തിയതിനെ തുടർന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദിവസവും 50 സെന്റിമീറ്റർ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. കൂടാതെ ഡാമിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം ജനറേറ്ററിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിർത്തിവച്ചിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഷട്ടർ അടയ്ക്കൂ. ജനറേറ്ററിന്റെ അറ്റകുറ്റപണികൾ തീർത്ത് വൈദ്യുതി ഉൽപാദനം പുനരാരംഭിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ.