കെഎസ്ഇബി ത്രീഫെയ്സ് ലൈനിന്റെ മുകളിലേക്ക് ഇല്ലിക്കൂട്ടം; നാട്ടുകാർക്ക് ഷോക്കേറ്റാൽ കെഎസ്ഇബിക്ക് എന്താല്ലേ...
കുഞ്ചിത്തണ്ണി ∙ വെള്ളത്തൂവൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ മേരിലാൻഡ്-എല്ലക്കൽ റോഡിൽ മേരിലാൻഡ് പള്ളിക്കു സമീപം കെഎസ്ഇബിയുടെ ത്രീഫെയ്സ് ലൈനിന്റെ മുകളിലേക്ക് ഇല്ലിക്കൂട്ടം ചെരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. കഴിഞ്ഞ ദിവസം ഇതിന്റെ ഒരു ഭാഗം ഒടിഞ്ഞു വൈദ്യുതലൈനിൽ വീണു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ

കുഞ്ചിത്തണ്ണി ∙ വെള്ളത്തൂവൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ മേരിലാൻഡ്-എല്ലക്കൽ റോഡിൽ മേരിലാൻഡ് പള്ളിക്കു സമീപം കെഎസ്ഇബിയുടെ ത്രീഫെയ്സ് ലൈനിന്റെ മുകളിലേക്ക് ഇല്ലിക്കൂട്ടം ചെരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. കഴിഞ്ഞ ദിവസം ഇതിന്റെ ഒരു ഭാഗം ഒടിഞ്ഞു വൈദ്യുതലൈനിൽ വീണു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണു ദുരന്തം ഒഴിവായത്. ദിവസവും നൂറുകണക്കിനു വഴിയാത്രക്കാർ കാൽനടയായി ഇതുവഴി പോകുന്നതാണ്.
കൂടാതെ നിരവധി സ്കൂൾ ബസുകളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇതുവഴിയാണു കടന്നു പോകുന്നത്. മഴക്കാലമായതോടെ ഇല്ലിക്കൂട്ടം ചാഞ്ഞു ലൈനിൽ മുട്ടിയാണു നിൽക്കുന്നത്. ഒരു കാറ്റടിച്ചാൽ ഈ പ്രദേശത്തു വൈദ്യുതി മുടങ്ങുന്നതു പതിവാണ്. കഴിഞ്ഞ മാസമാണ് ഈ പ്രദേശത്തു വൈദ്യുതാഘാതമേറ്റ് ഒരു യുവാവിനു ദാരുണാന്ത്യം സംഭവിച്ചത്. റോഡിലെ അപകടഭീഷണി സംബന്ധിച്ചു ജനപ്രതിനിധികളും നാട്ടുകാരും കെഎസ്ഇബി അധികൃതരെ പലതവണ അറിയിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടിട്ടില്ല.