രാജകുമാരി∙ വനം വകുപ്പിന്റെ മൂന്നാർ, കോട്ടയം ഡിവിഷനുകളുടെ പരിധിയിലുള്ള ജില്ലയിലെ 21,0677 ഏക്കർ സിഎച്ച്ആർ ഭൂമി റിസർവ് വനത്തിന്റെ പട്ടികയിലാണെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിവാദം തുടരുന്നു.വിവിധ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയും സിഎച്ച്ആർ റിസർവ് വനമായാണ് വകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി∙ വനം വകുപ്പിന്റെ മൂന്നാർ, കോട്ടയം ഡിവിഷനുകളുടെ പരിധിയിലുള്ള ജില്ലയിലെ 21,0677 ഏക്കർ സിഎച്ച്ആർ ഭൂമി റിസർവ് വനത്തിന്റെ പട്ടികയിലാണെന്ന്  മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിവാദം തുടരുന്നു.വിവിധ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയും സിഎച്ച്ആർ റിസർവ് വനമായാണ്  വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടുമ്പൻചോല താലൂക്ക് മുഴുവൻ സിഎച്ച്ആർ റിസർവ് വനം ആണെന്നാണ് വകുപ്പിന്റെ രേഖകളിലുള്ളത്. സുപ്രീംകോടതി നിർദേശം അനുസരിച്ച് പട്ടയം നൽകിയതോ, പട്ടയനടപടികൾ തുടരുന്നതോ ആയ കൃഷി ഭൂമിയും ഇതിൽ ഉൾപ്പെടുന്നു. 2008 ലാണ് പരിസ്ഥിതി സംഘടന നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെടെ 28588. 159 ഹെക്ടർ ഭൂമിക്ക് 1993 ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരം പട്ടയം നൽകാൻ സുപ്രീംകോടതി നിർദേശം നൽകിയത്.

ഇതനുസരിച്ച് ഒട്ടേറെ കർഷകർക്ക് പട്ടയം ലഭിച്ചു. ചില കർഷകരുടെ അപേക്ഷകളിൽ പട്ടയ നടപടികൾ തുടരുകയുമാണ്.1993 ലെ ചട്ട പ്രകാരവും മറ്റ് ഭൂപതിവ് ചട്ടങ്ങൾ പ്രകാരവും ഉടുമ്പൻചോല താലൂക്കിൽ പട്ടയം അനുവദിച്ച കൃഷി ഭൂമിയെല്ലാം വനംവകുപ്പിന്റെ കണക്കിൽ റിസർവ് വനത്തിന്റെ പട്ടികയിലുള്ള സിഎച്ച്ആർ ഭൂമിയാണ്. വിവിധ ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയ ഭൂമി പോലും സിഎച്ച്ആറിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തം. ഉപാധിരഹിത പട്ടയങ്ങൾ പോലും ഇതിലുൾപ്പെടുന്നു.ഇതു കൂടാതെ 1951ഏപ്രിൽ 25 ന് 81400 ഹെക്ടർ സിഎച്ച്ആർ ഭൂമി വനേതര ആവശ്യങ്ങൾക്ക് വിട്ടുകൊടുത്തുകൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ നിലവിലെ വനം വകുപ്പിന്റെ കണക്കനുസരിച്ച് ഈ ഭൂമിയെല്ലാം സിഎച്ച്ആർ റിസർവ് വനമാണ്.