ശ്രീകൃഷ്ണജയന്തിക്ക് ഒരുക്കങ്ങൾ പൂർണം; വിപണി നിറഞ്ഞ് മയിൽപ്പീലി, ഓടക്കുഴൽ, ഉറി, പൂമാല..
തൊടുപുഴ ∙ ശ്രീകൃഷ്ണജയന്തിക്ക് ഉണ്ണിക്കണ്ണനും ഗോപികയുമാകാൻ കുട്ടികൾ ഉൾപ്പെടെ തയാറായിക്കഴിഞ്ഞു. ഇവരെ അണിയിച്ചൊരുക്കാൻ രക്ഷിതാക്കളും തയാർ. കുസൃതിയും നൃത്തവും ഉൾപ്പെടെയുള്ളവ പഠിച്ചു ഘോഷയാത്രകൾ നിറപ്പകിട്ടാക്കാനുള്ള ഒരുക്കത്തിലാണ് ഏവരും. ഒരുദിവസം മാത്രം ബാക്കി നിൽക്കെ ഇവരെ അണിയിച്ചൊരുക്കാൻ വിപണിയും റെഡി

തൊടുപുഴ ∙ ശ്രീകൃഷ്ണജയന്തിക്ക് ഉണ്ണിക്കണ്ണനും ഗോപികയുമാകാൻ കുട്ടികൾ ഉൾപ്പെടെ തയാറായിക്കഴിഞ്ഞു. ഇവരെ അണിയിച്ചൊരുക്കാൻ രക്ഷിതാക്കളും തയാർ. കുസൃതിയും നൃത്തവും ഉൾപ്പെടെയുള്ളവ പഠിച്ചു ഘോഷയാത്രകൾ നിറപ്പകിട്ടാക്കാനുള്ള ഒരുക്കത്തിലാണ് ഏവരും. ഒരുദിവസം മാത്രം ബാക്കി നിൽക്കെ ഇവരെ അണിയിച്ചൊരുക്കാൻ വിപണിയും റെഡി ! കിരീടം, മയിൽപ്പീലി, ഓടക്കുഴൽ, ഉറി, പൂമാല, കമ്മൽ, മഞ്ഞഷാൾ, കസവുമുണ്ട് തുടങ്ങി എല്ലാവിധ സാധനങ്ങളും നഗരത്തിലെ കടകളിൽ നിറഞ്ഞു.
കടകൾക്കു മുന്നിൽ നിരത്തിവച്ചിരിക്കുന്ന സാധനങ്ങളിൽ മയിൽപ്പീലിക്കാണു ആവശ്യക്കാർ ഏറെ. ചെറിയ മയിൽപ്പീലിക്ക് 10 രൂപയും വലുതിന് 15 രൂപയുമാണു വില. പല വലുപ്പത്തിലുള്ള ഓടക്കുഴലുകൾ 20 മുതൽ 50 രൂപ നിരക്കിൽ ലഭ്യമാണ്. 60 രൂപയാണ് ഉറിയുടെ വില. 50, 100 രൂപ മുതൽ കിരീടം ലഭ്യമാണ്. കൂടാതെ വിവിധ വിലകളിലുള്ള കാശിമാല, കൺമഷി, ചാന്ത്, നെറ്റിച്ചൂട്ടി എന്നിവയും കടകളിൽ ലഭ്യമാണ്. ഇന്നുകൂടി ആവശ്യക്കാർ കൂടുമെന്ന് നഗരത്തിലെ കടയുടമകൾ പറയുന്നത്.