വീഥികൾ വൃന്ദാവനം, മനസ്സുകൾ പൂങ്കാവനം
തൊടുപുഴ ∙ വീഥികൾ വൃന്ദാവനമാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടി. സ്നേഹവും വാത്സല്യവും ഭക്തിയും നിറച്ച മയിൽപ്പീലി വർണങ്ങളിലൂടെ നാട് ജന്മാഷ്ടമിക്കു സാക്ഷ്യം വഹിച്ചു. ജില്ലയിൽ വിവിധയിടങ്ങളിൽ ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ ശോഭായാത്രയോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നു.

തൊടുപുഴ ∙ വീഥികൾ വൃന്ദാവനമാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടി. സ്നേഹവും വാത്സല്യവും ഭക്തിയും നിറച്ച മയിൽപ്പീലി വർണങ്ങളിലൂടെ നാട് ജന്മാഷ്ടമിക്കു സാക്ഷ്യം വഹിച്ചു. ജില്ലയിൽ വിവിധയിടങ്ങളിൽ ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ ശോഭായാത്രയോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നു. തൊടുപുഴയിൽ 35ൽ അധികം സ്ഥലങ്ങളിൽ ഉറിയടിയും ശോഭായാത്രയും നടന്നു. ആയിരക്കണക്കിനു കുട്ടികളാണു ശ്രീകൃഷ്ണ–രാധാ വേഷധാരികളായി ശോഭായാത്രയിൽ പങ്കെടുത്തത്.
തൊടുപുഴ കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, മുതലിയാർമഠം മഹാദേവക്ഷേത്രം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, വെങ്ങല്ലൂർ ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, ഒളമറ്റം, തെക്കുംഭാഗം ധർമശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ നഗരത്തിൽ സംഗമിച്ചു മഹാശോഭായാത്രയായി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
ശ്രീകൃഷ്ണ ചൈതന്യ കഥകളുടെ ദൃശ്യാവിഷ്കാരത്തോടെ വർണശബളമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രയ്ക്കു കൂടുതൽ മിഴിവേകി. ശോഭായാത്ര കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ റോഡിനിരുവശവും നേരത്തെതന്നെ സ്ഥാനം പിടിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഉറിയടി കാഴ്ചക്കാരിൽ ആവേശം വിതറി. ഇടവെട്ടി, കോലാനി, മുട്ടം, കുടയത്തൂർ, മൂലമറ്റം, പൂമാല, വഴിത്തല, പുറപ്പുഴ, കുമാരമംഗലം തുടങ്ങി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ ശോഭായാത്ര നടന്നു. കട്ടപ്പന, ഉപ്പുതറ, ഏലപ്പാറ, വണ്ടിപ്പെരിയാർ, അടിമാലി, മൂന്നാർ, നെടുങ്കണ്ടം, കുമളി തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ശോഭായാത്ര ഉൾപ്പെടെ നടന്നു.