കൊക്കയാറിൽ പ്രളയമേൽപിച്ച വേദന ഉണങ്ങുന്നില്ല; എങ്ങുമെത്താതെ പുനരധിവാസപ്രവർത്തനങ്ങൾ
2021ൽ പ്രളയം പൂർണമായി തകർത്തെറിഞ്ഞ കൊക്കയാർ പഞ്ചായത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഇനിയും എങ്ങുമെത്തിയില്ല. ഗ്രാമീണ റോഡുകൾ, പാലങ്ങൾ എന്നിവ ഇപ്പോഴും തകർന്നു കിടക്കുന്നു.വീടുകൾ നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗത്തിന് ഇനിയും പുതിയ വീടുകൾ ലഭിച്ചിട്ടില്ല. നഷ്ടപരിഹാര തുക ലഭിക്കാത്തവരും ഏറെ. കൃഷിനാശം
2021ൽ പ്രളയം പൂർണമായി തകർത്തെറിഞ്ഞ കൊക്കയാർ പഞ്ചായത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഇനിയും എങ്ങുമെത്തിയില്ല. ഗ്രാമീണ റോഡുകൾ, പാലങ്ങൾ എന്നിവ ഇപ്പോഴും തകർന്നു കിടക്കുന്നു.വീടുകൾ നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗത്തിന് ഇനിയും പുതിയ വീടുകൾ ലഭിച്ചിട്ടില്ല. നഷ്ടപരിഹാര തുക ലഭിക്കാത്തവരും ഏറെ. കൃഷിനാശം
2021ൽ പ്രളയം പൂർണമായി തകർത്തെറിഞ്ഞ കൊക്കയാർ പഞ്ചായത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഇനിയും എങ്ങുമെത്തിയില്ല. ഗ്രാമീണ റോഡുകൾ, പാലങ്ങൾ എന്നിവ ഇപ്പോഴും തകർന്നു കിടക്കുന്നു.വീടുകൾ നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗത്തിന് ഇനിയും പുതിയ വീടുകൾ ലഭിച്ചിട്ടില്ല. നഷ്ടപരിഹാര തുക ലഭിക്കാത്തവരും ഏറെ. കൃഷിനാശം
2021ൽ പ്രളയം പൂർണമായി തകർത്തെറിഞ്ഞ കൊക്കയാർ പഞ്ചായത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഇനിയും എങ്ങുമെത്തിയില്ല. ഗ്രാമീണ റോഡുകൾ, പാലങ്ങൾ എന്നിവ ഇപ്പോഴും തകർന്നു കിടക്കുന്നു.വീടുകൾ നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗത്തിന് ഇനിയും പുതിയ വീടുകൾ ലഭിച്ചിട്ടില്ല. നഷ്ടപരിഹാര തുക ലഭിക്കാത്തവരും ഏറെ. കൃഷിനാശം സംഭവിച്ചവർക്കുള്ള ധനസഹായ വിതരണം നാമമാത്രമായി അവസാനിച്ചു.
പഞ്ചായത്തിനെ തകർത്തെറിഞ്ഞ പ്രളയം
∙ പഞ്ചായത്തിലെ 13 വാർഡുകളിൽ മുളംകുന്ന് ഒഴികെയുള്ള മുഴുവൻ വാർഡുകളെയും ഉരുൾപൊട്ടലും പ്രളയവും ബാധിച്ചിരുന്നു. 183 വീടുകളാണ് ഇവിടെ പൂർണമായും തകർന്നത്. 591 വീടുകൾ ഭാഗികമായി നശിച്ചു. 354 കർഷകരുടെ വിളകൾ പ്രളയം വിഴുങ്ങി. കൂടാതെ കോട്ടയം - ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം, കൊക്കയാർ പാലവും തകർന്നിരുന്നു. ഇവ രണ്ടിനും മാത്രമാണ് സർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നത്.പ്രളയത്തിൽ നശിച്ച ഒരു ഡസനിലധികം ഗ്രാമീണ റോഡുകൾ, പാലങ്ങൾ എന്നിവയിൽ ഒന്നു പോലും പുനർനിർമിക്കാൻ കഴിഞ്ഞിട്ടില്ല. 104 വീടുകൾക്ക് നഷ്ടപരിഹാരം നൽകിയതായി ആണ് ഏതാനും മാസങ്ങൾക്കു മുൻപ് നൽകിയ വിവരാവകാശ രേഖയിൽ പറയുന്ന കണക്ക്. ഭാഗികമായി തകർന്ന വീടുകളുടെ കണക്കിൽ 60 പേർക്കു സർക്കാർ ധനസഹായം ലഭിച്ചില്ല.
റോഡുകൾ, പാലങ്ങൾ... തകർന്നുതന്നെ
∙ പഞ്ചായത്തിലെ മുഴുവൻ റോഡുകളും, പാലങ്ങളും പ്രളയത്തിൽ തകർന്നിരുന്നു. ഒന്നു പോലും നാളിതു വരെ പുനർനിർമിക്കാൻ കഴിഞ്ഞിട്ടില്ല.പണിയാത്ത പാലങ്ങൾ: ഏന്തയാർ ഈസ്റ്റ് പാലം, കൊക്കയാർ പാലം, ഏന്തയാർ വലയിഞ്ചി, നൂറേക്കർ പാലം (സ്വകാര്യ വ്യക്തികൾ ചേർന്നു നൂറേക്കർ പാലം പുതിയതായി നിർമിച്ചു), പതിനഞ്ച് - നിരവുപാറ പാലം (ഇവിടെ പ്രദേശവാസികൾ താൽകാലിക പാലം നിർമിച്ചു), വെംബ്ലി കമ്യൂണിറ്റി ഹാൾ പാലം, പൂവഞ്ചി തൂക്കുപാലം, കൊടികുത്തി പാലം, വെട്ടിക്കാനം ആറ്റോരം ചപ്പാത്ത് നടപ്പാലം, കനകപുരം ആറ്റോരം പാലം.ശരിയാകാത്ത റോഡുകൾ: വടക്കേമല - ഉറുമ്പിക്കര, മേലോരം - അഴങ്ങാട്, മേലോരം - ബോയിസ്, അഴങ്ങാട് - ആനചാരി.
ആശങ്കയിൽ പലായനം
∙ ഉരുൾപൊട്ടൽ തുടർക്കഥയാകുമോ? എന്ന ആശങ്കയിൽ കൊക്കയാറ്റിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകുകയാണ്. വടക്കേമലേ, മുക്കുളം, മാക്കോച്ചി, മേലോരം, അഴങ്ങാട് എന്നീ പ്രദേശങ്ങളിൽ നിന്നാണ് കൂടുതലായി ആളുകൾ താമസം മാറിയിരിക്കുന്നത്. ഇവിടങ്ങളിൽ പല കർഷകരുടെയും ഹെക്ടർകണക്കിനു സ്ഥലങ്ങൾ ഒലിച്ചുപോയി. കൂടാതെ ഉരുൾപൊട്ടി എത്തിയ പാറക്കല്ലുകളും മറ്റും വൻതോതിൽ പുരയിടങ്ങളിൽ കിടക്കുന്നത് തുടർകൃഷിക്കു തടസ്സമായി നിൽക്കുന്നതും നാടു വിട്ടുപോകുന്നതിനു കാരണമായിട്ടുണ്ട്. ഇനിയും ഉരുൾപൊട്ടൽ സാധ്യത നില നിൽക്കുന്നതിനാൽ വീടുനിർമാണം, കൃഷി എന്നിവ അസാധ്യമാണ് എന്ന തിരിച്ചറിവും പുതിയ വാസസ്ഥലങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നു.വീടു നഷ്ടപ്പെട്ടവർക്കു സഭ ഉൾപ്പെടെ പുതിയ വീട് നിർമിച്ചു നൽകിയിരിക്കുന്നതിൽ കൂടുതലും കോട്ടയം ജില്ലയിൽ വരുന്ന സ്ഥലങ്ങളിലാണ്.
മാറ്റിപ്പാർപ്പിക്കേണ്ടത് 150 കുടുംബങ്ങളെ
∙ കൊക്കയാർ ആറ്റോരത്തു താമസിക്കുന്ന 150 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദേശം 3 വർഷം കഴിഞ്ഞിട്ടും നടപ്പിലായില്ല. 3 വാർഡുകളിലായി കഴിയുന്ന കുടുംബങ്ങൾ സുരക്ഷിതരല്ലെന്നു കണ്ടെത്തിയിരുന്നു. ജില്ലാ ഭരണകൂടം ഈ റിപ്പോർട്ട് സർക്കാരിലേക്കു കൈമാറിയിരുന്നു. എന്നാൽ ഒരുവിധ തീരുമാനവും ഉണ്ടായിട്ടില്ല.
കൃഷിനാശം 30 ലക്ഷം
∙ കർഷകഗ്രാമമായ കൊക്കയാറിൽ കനത്തമഴയിൽ 29.5 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. ഇതിൽ 24.5 ലക്ഷം കനത്തമഴയിലെ കൃഷിനാശത്തിലും 5 ലക്ഷം രൂപയുടെ നാശം മണ്ണൊലിപ്പ് മൂലമാണുണ്ടായത്.2 മാസം മുൻപ് വരെ 9179 രൂപയാണ് നഷ്ടപരിഹാരമായി നൽകിയിരിക്കുന്നത്. ഇതിൽ 2021–22 വർഷത്തിൽ 8071 രൂപയും 2022–23 വർഷത്തിൽ 1108 രൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്. 2021 ഒക്ടോബർ 16നാണ് കൊക്കയാറിൽ ദുരന്തമുണ്ടാകുന്നത്. ദുരന്തത്തിനു ശേഷം കൃഷിവകുപ്പ് നാമമാത്രമായ നഷ്ടപരിഹാരമാണ് വിതരണം ചെയ്തതെന്ന് കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്.