രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകർഷണം; പായൽ കയറി നിറം മാറി കുറവൻ-കുറത്തി ശിൽപം
നെടുങ്കണ്ടം ∙ രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികൾ കുറവൻ-കുറത്തി ശിൽപത്തിനു മുന്നിൽ നിന്നു ചിത്രം പകർത്തണമെങ്കിൽ മൊബൈലിലെ ‘ഫിൽറ്റർ’ ഉപയോഗിക്കേണ്ടിവരും!യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പായൽ കയറി നിറം മാറിയ അവസ്ഥയിലാണു ശിൽപം.രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകർഷണമാണ് 2005ൽ നിർമാണം

നെടുങ്കണ്ടം ∙ രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികൾ കുറവൻ-കുറത്തി ശിൽപത്തിനു മുന്നിൽ നിന്നു ചിത്രം പകർത്തണമെങ്കിൽ മൊബൈലിലെ ‘ഫിൽറ്റർ’ ഉപയോഗിക്കേണ്ടിവരും! യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പായൽ കയറി നിറം മാറിയ അവസ്ഥയിലാണു ശിൽപം.രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകർഷണമാണ് 2005ൽ നിർമാണം പൂർത്തിയാക്കിയ കുറുവൻ-കുറത്തി ശിൽപം.ലക്ഷങ്ങൾ ചെലവാക്കി മനോഹരമായ ശിൽപം നിർമിച്ചുവെങ്കിലും പിന്നീട് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു.
സിമന്റിൽ നിർമിച്ചിരിക്കുന്ന ശിൽപം പായൽ കയറി നിറം മാറിയ അവസ്ഥയിലാണ്. കൂടാതെ പല ഭാഗങ്ങളിലും വിള്ളൽ വീണിട്ടുമുണ്ട്.വിള്ളൽ വീണ ഭാഗങ്ങളിൽ കൂടി വെള്ളം ഇറങ്ങി ശിൽപത്തിനു കൂടുതൽ ബലക്ഷയമുണ്ടാകാനും സാധ്യതയുണ്ട്. മുൻപും പലതവണ വിള്ളൽ വീണ ശിൽപത്തിൽ തിരുവനന്തപുരം സ്വദേശിയായ ശിൽപി എത്തിയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.അതേ സമയം, ശിൽപത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി എംപാനൽ ഏജൻസികളോട് എസ്റ്റിമേറ്റ് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു ഡിടിപിസി അധികൃതർ പറയുന്നു.