നെടുങ്കണ്ടം കിഴക്കേകവലയിൽ അപകടഭീഷണിയായി ട്രാൻസ്ഫോമർ
നെടുങ്കണ്ടം ∙ നെടുങ്കണ്ടം കിഴക്കേകവലയിലെ പഞ്ചായത്ത് ജംക്‌ഷനിലുള്ള ട്രാൻസ്ഫോമർ അപകടഭീഷണിയുയർത്തുന്നു. കുമളി-മൂന്നാർ സംസ്ഥാന പാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നാണ് ട്രാൻസ്ഫോമർ. തിരക്കേറിയ സംസ്ഥാന പാതയിൽ ടൗണിനുള്ളിൽ തന്നെയായിട്ടും ട്രാൻസ്ഫോമറിന് സുരക്ഷാവേലി നിർമിച്ചിട്ടില്ല. കുട്ടികൾക്ക്

നെടുങ്കണ്ടം ∙ നെടുങ്കണ്ടം കിഴക്കേകവലയിലെ പഞ്ചായത്ത് ജംക്‌ഷനിലുള്ള ട്രാൻസ്ഫോമർ അപകടഭീഷണിയുയർത്തുന്നു. കുമളി-മൂന്നാർ സംസ്ഥാന പാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നാണ് ട്രാൻസ്ഫോമർ. തിരക്കേറിയ സംസ്ഥാന പാതയിൽ ടൗണിനുള്ളിൽ തന്നെയായിട്ടും ട്രാൻസ്ഫോമറിന് സുരക്ഷാവേലി നിർമിച്ചിട്ടില്ല.
കുട്ടികൾക്ക് വരെ കയ്യെത്തുന്ന ദൂരത്തിലായായതിനാൽ വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയുണ്ട്.പോസ്റ്റുകളും ട്രാൻസ്ഫോമറും പകുതിയോളം വള്ളിപ്പടർപ്പുകൾ കയറി മൂടിയനിലയിലായിട്ടും അധികൃതർ കണ്ട ഭാവമില്ലെന്ന് വ്യാപാരികൾ പരാതി പറയുന്നു. വാഹനങ്ങൾക്കും ബസ് യാത്രികർക്കും ഒരുപോലെ ഭീഷണിയായ ട്രാൻസ്ഫോമർ ഇവിടെനിന്നു മാറ്റിസ്ഥാപിക്കണമെന്ന് മുൻപും ആവശ്യമുയർന്നിരുന്നു.