വണ്ടി വിട്ടോളൂ, വായിക്കുമ്പോൾ തന്നെ കൊതി തോന്നുന്ന സ്ഥലങ്ങളിലേക്ക്; അവധിക്ക് ഇടുക്കിയിൽ കറങ്ങാം
ഓണത്തിനു കാഴ്ചകൾ കാണാനും റീൽസെടുക്കാനും ടൂറിസം കേന്ദ്രങ്ങൾ ഇടുക്കിയിൽ റെഡിയാണ്. വായിക്കുമ്പോൾ കൊതി തോന്നുന്നിടത്തേക്കു വണ്ടി വിട്ടോളൂ.... കുറഞ്ഞ ദൂരം; കുറെ കാഴ്ചകൾ- മൂന്നാർ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു പ്രിയം മൂന്നാറിനോടാണ്. തൊടുപുഴയിൽ നിന്ന് 74 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് എൻഎച്ച് 85 വഴി, 60 കിലോമീറ്ററുമാണു മൂന്നാറിലേക്കുള്ള ദൂരം. മൂന്നാർ മേഖലയിലെ കാഴ്ചകൾ ഇവ:
ഓണത്തിനു കാഴ്ചകൾ കാണാനും റീൽസെടുക്കാനും ടൂറിസം കേന്ദ്രങ്ങൾ ഇടുക്കിയിൽ റെഡിയാണ്. വായിക്കുമ്പോൾ കൊതി തോന്നുന്നിടത്തേക്കു വണ്ടി വിട്ടോളൂ.... കുറഞ്ഞ ദൂരം; കുറെ കാഴ്ചകൾ- മൂന്നാർ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു പ്രിയം മൂന്നാറിനോടാണ്. തൊടുപുഴയിൽ നിന്ന് 74 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് എൻഎച്ച് 85 വഴി, 60 കിലോമീറ്ററുമാണു മൂന്നാറിലേക്കുള്ള ദൂരം. മൂന്നാർ മേഖലയിലെ കാഴ്ചകൾ ഇവ:
ഓണത്തിനു കാഴ്ചകൾ കാണാനും റീൽസെടുക്കാനും ടൂറിസം കേന്ദ്രങ്ങൾ ഇടുക്കിയിൽ റെഡിയാണ്. വായിക്കുമ്പോൾ കൊതി തോന്നുന്നിടത്തേക്കു വണ്ടി വിട്ടോളൂ.... കുറഞ്ഞ ദൂരം; കുറെ കാഴ്ചകൾ- മൂന്നാർ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു പ്രിയം മൂന്നാറിനോടാണ്. തൊടുപുഴയിൽ നിന്ന് 74 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് എൻഎച്ച് 85 വഴി, 60 കിലോമീറ്ററുമാണു മൂന്നാറിലേക്കുള്ള ദൂരം. മൂന്നാർ മേഖലയിലെ കാഴ്ചകൾ ഇവ:
ഓണത്തിനു കാഴ്ചകൾ കാണാനും റീൽസെടുക്കാനും ടൂറിസം കേന്ദ്രങ്ങൾ ഇടുക്കിയിൽ റെഡിയാണ്. വായിക്കുമ്പോൾ കൊതി തോന്നുന്നിടത്തേക്കു വണ്ടി വിട്ടോളൂ....
കുറഞ്ഞ ദൂരം; കുറെ കാഴ്ചകൾ- മൂന്നാർ
ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു പ്രിയം മൂന്നാറിനോടാണ്. തൊടുപുഴയിൽ നിന്ന് 74 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് എൻഎച്ച് 85 വഴി, 60 കിലോമീറ്ററുമാണു മൂന്നാറിലേക്കുള്ള ദൂരം. മൂന്നാർ മേഖലയിലെ കാഴ്ചകൾ ഇവ:
മൂന്നാർ ഫ്ലവർ ഗാർഡൻ
∙ ഹൈഡൽ പാർക്ക്, തേയിലത്തോട്ടങ്ങൾ, ടീ മ്യൂസിയം എന്നിവയാണു പ്രധാന ആകർഷണം. ഫ്ലവർ ഗാർഡനിൽ ഓർക്കിഡേറിയം, കള്ളിമുൾ ചെടികൾ, മ്യൂസിക്കൽ ഫൗണ്ടൻ, ആംഫി തിയറ്റർ, ചലിക്കുന്ന ആന, സെൽഫി പോയിന്റ് എന്നിവയൊരുക്കിയിട്ടുണ്ട്.
ടോപ് സ്റ്റേഷൻ
∙ തമിഴ്നാട് താഴ്‌വര കാണാൻ കഴിയുന്ന വ്യൂ പോയിന്റ്. ഇവിടെ പകലും തണുപ്പാണ്. തമിഴ്നാട് ഫോറസ്റ്റിന്റെ വാച്ച് ടവറും കാണാം. മൂന്നാറിൽ നിന്ന് 34 കീമീ.
രാജമല
∙ വരയാടുകളാണു മുഖ്യ ആകർഷണം. രാവിലെ 8 മുതൽ 4.30 വരെ പ്രവേശനം. മുതിർന്നവർക്ക് 200, വിദ്യാർഥികൾക്ക് 150, വിദേശികൾക്ക് 500 രൂപ എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.
മറയൂർ, കാന്തല്ലൂർ
∙ മറയൂരിൽ ചന്ദനക്കാട്, മാൻകൂട്ടം, മുനിയറകൾ, ഇരച്ചിൽപാറ വെള്ളച്ചാട്ടം, മറയൂർ ശർക്കര നിർമാണം എന്നിവ കാണാം. ലക്കം വെള്ളച്ചാട്ടത്തിലേക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. കാന്തല്ലൂരിൽ ആപ്പിൾത്തോട്ടം, ശീതകാല പച്ചക്കറിക്കൃഷി. കാണാൻ ഫീസില്ല. കട്ടപ്പന – മറയൂർ 98 കീമീ തൊടുപുഴ – മറയൂർ 113 കീമീ.
വട്ടവട
∙ ശീതകാല പഴം, പച്ചക്കറിത്തോട്ടങ്ങൾ മുഖ്യ ആകർഷണം. പച്ചപ്പണിഞ്ഞു തട്ടുതട്ടായി കിടക്കുന്ന തോട്ടങ്ങളുടെ ദൃശ്യം മനോഹരമാണ്. തൊടുപുഴയിൽ നിന്ന്116 കിമീ. കട്ടപ്പനയിൽ നിന്ന് 102 കിമീ.
കുണ്ടള
∙ ഡാമിലെ ബോട്ടിങ്ങാണ് ഇവിടത്തെ പ്രത്യേകത. തൊടുപുഴയിൽ നിന്ന് 97 കീമീ. കട്ടപ്പനയിൽ നിന്ന് 83 കീമീ ദൂരം. പെഡൽ ബോട്ടിങ്: 400 രൂപ. ശിക്കാര ബോട്ടിങ്: 400 രൂപ.
മാട്ടുപ്പെട്ടി ഡാം
∙ പ്രവേശനഫീസ് 25 രൂപ. ബോട്ടിങ്. കൗബോയ് പാർക്ക്, എക്കോപോയിന്റ്, പുൽമേടുകൾ എന്നിവയാണ് ഇവിടെയുള്ളത്. തൊടുപുഴയിൽ നിന്ന് 84 കീമീ, കട്ടപ്പനയിൽ നിന്ന് 69 കീമീ. സ്പീഡ് ബോട്ട് 1080, ഫാമിലി ബോട്ട് 2000, പെഡൽബോട്ട് 600 എന്നിങ്ങനെയാണ് നിരക്ക്. എക്കോപോയിന്റിൽ പെഡൽ ബോട്ടുകളുണ്ട്. 600 രൂപ ഫീസ്.
മാങ്കുളം–ആനക്കുളം
∙ ഇവിടെ വന്നാൽ കാട്ടാനക്കൂട്ടത്തെ കാണാം. തൊടുപുഴയിൽ നിന്ന് 75 കീ.മി. കട്ടപ്പനയിൽ നിന്ന് 70 കിലോമീറ്റർ സഞ്ചരിച്ചാൽ മാങ്കുളത്തെത്താം.
രാമക്കൽമേട്
∙ കുറവൻ കുറത്തി ശിൽപം. പ്രവേശന ഫീസ് മുതിർന്നവർക്ക് 25, കുട്ടികൾക്ക് 15 രൂപ. തമിഴ്നാടിന്റെ വിദൂരദൃശ്യവും കാണാം. കട്ടപ്പനയിൽനിന്ന് 21കിമീ. തൊടുപുഴയിൽ നിന്ന് 87. സമീപത്തു തന്നെയാണ് ആമപ്പാറ വ്യൂ പോയിന്റ്. ആമയുടെ ആകൃതിയിൽ ആകാശം മുട്ടുന്ന പാറയാണു ഇത്. ഓഫ് റോഡ് യാത്ര. പ്രവേശനഫീസ്: മുതിർന്നവർക്ക് 25 രൂപ, കുട്ടികൾക്ക് 15.
അരുവിക്കുഴി
∙ കുമളിയിൽ നിന്ന് 11 കിലോമീറ്റർ പോയാൽ ചക്കുപള്ളം പഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയിലുള്ള ചെല്ലാർകോവിൽ അരുവിക്കുഴി വെള്ളച്ചാട്ടം. സമുദ്രനിരപ്പിൽനിന്ന് 1200 അടിയിലധികം ഉയരം. ഇവിടെ നിന്നാൽ തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ മനോഹരക്കാഴ്ച.
ഇടുക്കിയിൽ കറങ്ങാം ഒരു ദിവസം- ഇടുക്കി– ചെറുതോണി ഡാം
∙ സന്ദർശനത്തിനു ബഗ്ഗി കാർ ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 150 രൂപ, കുട്ടികൾക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്ക്. ആർച്ച് ഡാം, വൈശാലി ഗുഹ എന്നിവയും ഇവിടത്തെ പ്രധാന കാഴ്ചകളാണ്. 18 പേർക്കു സഞ്ചരിക്കാവുന്ന ബോട്ടുണ്ട്. മുതിർന്ന ഒരാൾക്ക് 145 രൂപയും കുട്ടികൾക്ക് 85 രൂപയുമാണു ഫീസ് (30 മിനിറ്റ് യാത്ര). വെള്ളാപ്പാറയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഇടുക്കി, ചെറുതോണി ഡാമുകളുടെ 500 മീറ്റർ അടുത്തുവരെ എത്തും. രാവിലെ 9ന് ട്രിപ്പുകൾ ആരംഭിക്കും. കട്ടപ്പനയിൽനിന്ന് 27 കീമീ തൊടുപുഴയിൽ നിന്ന് 60 കീമീയാണു ദൂരം.
ഹിൽവ്യൂ പാർക്ക്
∙ പ്രവേശന ഫീസ് 25 രൂപ. സ്‌കൈ സൈക്ലിങ്, സിപ് ലൈൻ, ബഗ്ഗി ട്രംപോളിൻ, ബർമ ബ്രിജ്, ഗൺ ഷൂട്ടിങ് എന്നീ റൈഡുകൾ ഇവിടെയുണ്ട്.
പെരിയാർ ടൈഗർ റിസർവ്, തേക്കടി
∙ ബോട്ടിങ്, ട്രെക്കിങ് എന്നിവയിൽ താൽപര്യമുള്ളവർക്കു തേക്കടിയിലേക്കു തിരിക്കാം. കെടിഡിസിയുടെയും വനംവകുപ്പിന്റെയും ബോട്ടുകളാണു സർവീസ് നടത്തുന്നത്. 7 മുതൽ 3.30 വരെയാണു സമയം. ഓരോ ബോട്ടും 5 ട്രിപ്പ് വീതം നടത്തും. ഒരാൾക്ക് 255 രൂപയാണു ടിക്കറ്റ് നിരക്ക്. ദൂരം കട്ടപ്പന – തേക്കടി 27 കീമീ, തൊടുപുഴ – തേക്കടി 86 കിലോമീറ്റർ.
കുട്ടിക്കാനം
∙ കുട്ടിക്കാനത്തെ പൈൻഫോറസ്റ്റ്, അമ്മച്ചിക്കൊട്ടാരം എന്നിവ പ്രസിദ്ധമാണ്.
തൊടുപുഴയിൽ നിന്ന് 77 കീമീ കട്ടപ്പനയിൽ നിന്ന് 39 കീമീ ദൂരം തേയില തോട്ടങ്ങളിലൂടെ യാത്ര ചെയ്യാം. തണുപ്പുള്ള കാലാവസ്ഥയും വ്യൂപോയിന്റുമാണ് പരുന്തുംപാറയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. തൊടുപുഴയിൽ നിന്ന് 88 കീമീ കട്ടപ്പനയിൽ നിന്ന് 41 കീമീ ദൂരം. പ്രവേശനഫീസ് 25 രൂപ.
വാഗമൺ
∙ പൈൻ ഫോറസ്റ്റ്, തങ്ങൾപാറ, തേയിലത്തോട്ടങ്ങൾ, മൊട്ടക്കുന്ന് എന്നിവ ആസ്വദിക്കാം. പൈൻ ഫോറസ്റ്റിലേക്ക് പ്രവേശന ഫീസ്: 10 രൂപ. മൊട്ടക്കുന്നിൽ മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും 15 രൂപ, മറ്റുള്ളവർക്ക് 25 രൂപയുമാണ് ഫീസ്. ഡിടിപിസിയുടെ നേതൃത്വത്തിലുള്ള വാഗമൺ അഡ്വഞ്ചർ പാർക്കിൽ പ്രവേശനഫീസ് 25 രൂപ.
ഇലവീഴാപ്പൂഞ്ചിറ
∙ ഇടുക്കി, കോട്ടയം ജില്ലകൾ അതിർത്തി പങ്കിടുന്ന പ്രദേശം. അതിരാവിലെ ഇവിടത്തെ വ്യൂപോയിന്റിൽ നിന്നാൽ മേഘപ്പാടവും വെയിൽ തെളിഞ്ഞാൽ മലങ്കരഡാമിന്റെ ദൃശ്യമടക്കം താഴ്‌വരക്കാഴ്ചകളും കാണാം.
മലങ്കര ഡാം
തൊടുപുഴയിൽ നിന്ന് 21 കിലോമീറ്റർ. തിരിച്ചറിങ്ങവെ മലങ്കര ഡാം സന്ദർശിക്കാം. കുട്ടികളുടെ പാർക്ക് പ്രധാന ആകർഷണമാണ്.
വൈകിട്ട് 5.30 വരെ ഡാമിനു മുകളിൽ പ്രവേശിക്കാം. പ്രവേശനഫീസ് 20 രൂപ. തൊടുപുഴയിൽ നിന്ന് 7 കിലോമീറ്റർ.
തൊമ്മൻകുത്ത്
∙ 7 കുത്തുകൾ ചേർന്നതാണു വെള്ളച്ചാട്ടം. 40 രൂപയാണു പ്രവേശന ഫീസ്. തൊടുപുഴയിൽ നിന്നു 18 കിലോമീറ്റർ.