മൂന്നാർ ∙ വാഹനത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 25 ലീറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മറയൂർ ദിണ്ടുകൊമ്പ് സ്വദേശിയായ സെൽവിൻ ജബരാജിനെ (42) ആണ് ദേവികുളം എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപനയ്ക്കായി മദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ വാഹനത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 25 ലീറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മറയൂർ ദിണ്ടുകൊമ്പ് സ്വദേശിയായ സെൽവിൻ ജബരാജിനെ (42) ആണ് ദേവികുളം എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപനയ്ക്കായി മദ്യം എത്തിക്കുന്നതിനിടയിലാണ് ചട്ടമൂന്നാറിൽ വച്ച് പിടിയിലായത്. 

മദ്യം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുല്ല കുഞ്ഞി, പ്രിവന്റീവ് ഇൻസ്പെക്ടർ കെ.എസ്.അസീസ്, സിഇഒമാരായ റോജിൻ അഗസ്റ്റിൻ, വി.വിനീത്, എസ്.എസ്.അനീഷ്, സുജിൻ, പ്രവീൺ കുമാർ, എസ്.ആർ.സുജിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

English Summary:

In a pre-Onam crackdown, Munnar Excise officials apprehended a man named Selvin Jabraj and seized 25 liters of foreign liquor he was smuggling in his vehicle. The liquor was intended for sale to local vendors.