മുല്ലപ്പെരിയാർ ഭീഷണി: പരിഹാരം തേടി ഉപ്പുതറയിൽ കൂട്ട ഉപവാസം
ഉപ്പുതറ ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമര സമിതിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ ഉപ്പുതറയിൽ കൂട്ട ഉപവാസം നടത്തി. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ പരിഹരിക്കേണ്ടത് അധികാരികളുടെ ഔദാര്യമല്ലെന്നും കേരള ജനതയുടെ അവകാശമാണെന്നും

ഉപ്പുതറ ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമര സമിതിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ ഉപ്പുതറയിൽ കൂട്ട ഉപവാസം നടത്തി. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ പരിഹരിക്കേണ്ടത് അധികാരികളുടെ ഔദാര്യമല്ലെന്നും കേരള ജനതയുടെ അവകാശമാണെന്നും വ്യക്തമാക്കിയായിരുന്നു സമരം.
കേരളത്തിനായി സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയ ഡോ.ജോ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ഷാജി പി.ജോസഫ് അധ്യക്ഷത വഹിച്ചു. കെസിബിസി സംസ്ഥാന അനിമേറ്റർ സാബു ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, ഇൻഫാം കാർഷിക ജില്ല രക്ഷാധികാരി ഫാ.വർഗീസ് കുളമ്പള്ളി, സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ട്രഷറർ ഫാ. പി.സി.മാത്തുക്കുട്ടി, ചപ്പാത്ത് ജമാഅത്ത് പ്രസിഡന്റ് ഹുസൈൻ ബി.ബേക്കർ, സമര സമിതി ജനറൽ കൺവീനർ സിബി മുത്തുമാക്കുഴി, കെ.എൻ.മോഹൻദാസ്, അഡ്വ.സ്റ്റീഫൻ ഐസക്, ഇ.ജെ.ജോസഫ്, സി.എസ്.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.