ചെങ്കര ∙ റോഡരികിലെ അനധികൃത വാഹന പാർക്കിങ് കാരണം എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ പൊലീസ് വണ്ടിക്കും വിനയായി. ഇന്നലെ ഇതുവഴി എത്തിയ പൊലീസ് വാഹനം എതിരെ വന്ന ബസിന് സൈഡ് കൊടുക്കുമ്പോൾ ഇരു വാഹനവും തമ്മിൽ ഉരസി പൊലീസ് വാഹനത്തിന് കേടുപാടുകൾ പറ്റി. ചെങ്കര ടൗണിൽ 200 മീറ്റർ ഭാഗത്ത് റോഡിന് ഇരുവശവും വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്കര ∙ റോഡരികിലെ അനധികൃത വാഹന പാർക്കിങ് കാരണം എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ പൊലീസ് വണ്ടിക്കും വിനയായി. ഇന്നലെ ഇതുവഴി എത്തിയ പൊലീസ് വാഹനം എതിരെ വന്ന ബസിന് സൈഡ് കൊടുക്കുമ്പോൾ ഇരു വാഹനവും തമ്മിൽ ഉരസി പൊലീസ് വാഹനത്തിന് കേടുപാടുകൾ പറ്റി. ചെങ്കര ടൗണിൽ 200 മീറ്റർ ഭാഗത്ത് റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനും ഓട്ടോയ്ക്കും ഇടയിലൂടെ ബസും പൊലീസ് വാഹനവും സൈഡ് കൊടുക്കുവാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. 

ചെങ്കര ടൗണിലെ റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി മുൻപ് ഉണ്ടായിരുന്ന ഓട കല്ലിട്ട് നികത്തി വാർത്തിരുന്നു. എന്നാൽ ഈ ഭാഗത്ത് സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് മൂലം റോഡിന് വീതി കൂട്ടിയതിന്റെ പ്രയോജനം യാത്രക്കാർക്ക് ലഭിക്കുന്നില്ല. വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ കഴിയാത്ത വിധത്തിലുള്ള അനിയന്ത്രിത പാർക്കിങ് മൂലം പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. കുമളിയിൽ നിന്നു മൂങ്കലാറ്റിലേക്കുള്ള കെഎസ്ആർടിസി ബസ് ഈ കാരണം മൂലം 3 വർഷമായി സർവീസ് നിർത്തിവച്ചിരുന്നു. നാട്ടുകാരുടെ നിരന്തരമായ ഇടപെടലുകളെയും മാധ്യമ വാർത്തകളെയും തുടർന്ന് ഈ സർവീസുകൾ ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. റോഡരികിലെ അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് അഭ്യർഥിച്ചാണ് നാട്ടുകാർ പൊലീസുകാരെ യാത്രയാക്കിയത്.

English Summary:

In Chengara, a police vehicle was damaged in an accident caused by illegal parking.