തൊഴിലാളിയെ ആക്രമിച്ച കാട്ടുപോത്തിനെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമം
കുമളി∙ കഴിഞ്ഞ ദിവസം തൊഴിലാളിസ്ത്രീയെ ആക്രമിച്ച കാട്ടുപോത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. ഇതിനെ ഉൾക്കാട്ടിലേക്കു തുരത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. കുമളി, വള്ളക്കടവ് റേഞ്ചുകളിലെ 12 ജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന സംഘം 2 ടീമുകളായാണ് തൊണ്ടിയാർ മേഖലയിൽ നിന്നു കാട്ടുപോത്തിനെ

കുമളി∙ കഴിഞ്ഞ ദിവസം തൊഴിലാളിസ്ത്രീയെ ആക്രമിച്ച കാട്ടുപോത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. ഇതിനെ ഉൾക്കാട്ടിലേക്കു തുരത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. കുമളി, വള്ളക്കടവ് റേഞ്ചുകളിലെ 12 ജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന സംഘം 2 ടീമുകളായാണ് തൊണ്ടിയാർ മേഖലയിൽ നിന്നു കാട്ടുപോത്തിനെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.ചൊവ്വാഴ്ച രാവിലെയാണ് 63-ാം മൈൽ നെടുംപറമ്പിൽ സ്റ്റെല്ലയെ കാട്ടുപോത്ത് ആക്രമിച്ചത്. പ്രശ്നക്കാരനായ കാട്ടുപോത്തിനെ ഉൾക്കാട്ടിലേക്കു തുരത്താൻ നടപടി ആവശ്യപ്പെട്ട് അടുത്ത ദിവസം കർഷക കൂട്ടായ്മ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.
വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപോത്തിന്റെ ആക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും തുടർന്ന് സമര സമിതി നേതാക്കളുമായി ചർച്ച നടത്തി അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ഇന്നലെ പ്രത്യേക സംഘത്തെ നിയോഗിച്ചത്. വനം വകുപ്പ് ജീവനക്കാരുടെ കാവലിലാണ് തൊഴിലാളികൾ ഈ മേഖലയിൽ ഇപ്പോൾ ജോലി ചെയ്യുന്നത്. ഇത് ഡിസംബർ മാസം വരെ തുടരുമെന്നും അടുത്ത ദിവസം ഡ്രോൺ നിരീക്ഷണവും ഉണ്ടാകുമെന്നും കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ് പറഞ്ഞു.