മറയൂർ ∙ കാട്ടാനയാക്രമണത്തിൽ കർഷകനു പരുക്കേറ്റതിൽ പ്രതിഷേധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ 50 മണിക്കൂർ തടഞ്ഞുവച്ച് മറയൂർ നിവാസികളുടെ പ്രതിഷേധം.പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥരും സമരക്കാരെ നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരും രണ്ടു ദിവസമായി ക്യാംപിൽ നിന്നു പുറത്തിറങ്ങാനാവാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ കാട്ടാനയാക്രമണത്തിൽ കർഷകനു പരുക്കേറ്റതിൽ പ്രതിഷേധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ 50 മണിക്കൂർ തടഞ്ഞുവച്ച് മറയൂർ നിവാസികളുടെ പ്രതിഷേധം. പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥരും സമരക്കാരെ നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരും രണ്ടു ദിവസമായി ക്യാംപിൽ നിന്നു പുറത്തിറങ്ങാനാവാത്ത സ്ഥിതിയി‌ലാണ്. കാട്ടാനയാക്രമണത്തിനു പരിഹാരം കാണാതെ ഉദ്യോഗസ്ഥരെ പുറത്തിറക്കില്ലെന്ന നിലപാടിലാണു ജനം.

എന്നാൽ, വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ആനയിറങ്ങി കർഷകനെ ആക്രമിച്ചതെന്നും ഈ സ്റ്റേഷൻ വനത്തിനുള്ളിലായതിനാൽ റോഡ് തടഞ്ഞുള്ള സമരത്തിനായിട്ടാകാം പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷൻ സമരക്കാർ തിരഞ്ഞെടുത്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു. മറയൂർ–കാന്തല്ലൂർ റോഡിലെ പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനു മുന്നിലാണു കാന്തല്ലൂർ പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകുന്ന ജനകീയസമിതിയുടെ രാപകൽ സമരം.

ADVERTISEMENT

ഇന്നലെ രാത്രി 7 മുതൽ സ്ത്രീകളാണു സമരത്തിനു നേതൃത്വം നൽകിയത്. ഇന്നു കാന്തല്ലൂർ പഞ്ചായത്തിലെ 7–ാം വാർഡിലെ ജനങ്ങളെത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റും സമരസമിതി നേതാവുമായ പി.ടി.തങ്കച്ചൻ പറഞ്ഞു.വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ ചർച്ചയ്ക്കായി എത്തിയിട്ടില്ലെന്നു സമരസമിതി അംഗങ്ങൾ പറഞ്ഞു. എന്നാൽ, ചർച്ചയ്ക്കു തയാറാകാത്തതു സമരസമിതിയാണെന്നു വനംവകുപ്പ് അധികൃതർ പ്രതികരിച്ചു.

English Summary:

Tensions are high in Marayoor, Kerala, where residents are protesting an elephant attack by holding forest department officials hostage for over 50 hours. The protestors are demanding a solution to the increasing human-elephant conflict in the region.