ചെറുതോണി ∙ ഇടുക്കി - ഉടുമ്പന്നൂർ റോഡിന്റെ ഭാഗമായ ചെറുതോണി - വാഴത്തോപ്പ് - മണിയാറൻകുടി റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യം. മുപ്പതു വർഷം മുൻപ് ടാറിങ് നടത്തിയ ഈ റോഡ് പിന്നീട് ഇതുവരെയും റീ ടാറിങ് നടന്നിട്ടില്ല.ഒന്നിടവിട്ട വർഷങ്ങളിൽ പാച്ച് വർക്ക് മാത്രം നടത്തി കുണ്ടും കുഴിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ ഇടുക്കി - ഉടുമ്പന്നൂർ റോഡിന്റെ ഭാഗമായ ചെറുതോണി - വാഴത്തോപ്പ് - മണിയാറൻകുടി റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യം. മുപ്പതു വർഷം മുൻപ് ടാറിങ് നടത്തിയ ഈ റോഡ് പിന്നീട് ഇതുവരെയും റീ ടാറിങ് നടന്നിട്ടില്ല.ഒന്നിടവിട്ട വർഷങ്ങളിൽ പാച്ച് വർക്ക് മാത്രം നടത്തി കുണ്ടും കുഴിയും അടയ്ക്കുന്നതിനാൽ ജില്ലാ ആസ്ഥാന പഞ്ചായത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്ന ഈ റോഡിലൂടെ വാഹനയാത്ര വളരെ ദുഷ്കരമാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ദിവസവും കടന്നു പോകുന്നറോഡ് ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. ഒൻപതു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിൽ പേപ്പാറയിലുള്ള പാലത്തിന് 3 മീറ്റർ മാത്രം വീതിയാണുളളത്.

അതിനാൽ തന്നെ വർഷങ്ങൾക്ക് മുൻപ് അണക്കെട്ടിന്റെ നിർമാണ ഘട്ടത്തിൽ നിർമിച്ച ഈ പാലത്തിലൂടെ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയില്ല.ചെറുതോണി – തടിയമ്പാട് ബൈപാസ് റോഡിന്റെ ഭാഗമായി ഈ പാലം വീതി കൂട്ടി പണിയുമെന്നു പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിനായി അധികൃതർ യാതൊന്നും ചെയ്തിട്ടില്ല. പൊതുമരാമത്ത് വകുപ്പ് വർഷങ്ങൾക്കു മുൻപ് നിർമിച്ച ഓടകൾ സ്വകാര്യ വ്യക്തികൾ മണ്ണിട്ട് മൂടുകയും, കലുങ്കുകളും മണ്ണും കല്ലും വന്ന് കൂടി അടഞ്ഞ് പോവുകയും ചെയ്യുന്നതിനാൽ മഴക്കാലത്ത് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.

ADVERTISEMENT

റോഡ് പുനർ നിർമിക്കുമെന്ന സ്ഥലം എംഎൽഎയുടെ പ്രഖ്യാപനങ്ങൾ പലപ്പോഴും വാർത്തകളിൽ മാത്രം ഒതുങ്ങുകയാണെന്നും പരാതിയുണ്ട്. ജില്ലയിൽ ഗ്രാമീണ മേഖലയിലുൾപ്പെടെ ഭൂരിഭാഗം റോഡുകളും ബിഎംബിസി നിലവാരത്തിൽ പണി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ജില്ലാ ആസ്ഥാന പഞ്ചായത്തിലെ ഈ റോഡിനോട് കടുത്ത അവഗണനയാണ് അധികൃതർ കാണിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

English Summary:

The Cheruthoni - Vazhathope - Maniyarankudi road, a vital artery in Idukki district, is in dire need of reconstruction. Locals highlight the road's deplorable condition, riddled with potholes and a dangerously narrow bridge, urging authorities to prioritize its modernization for the safety and convenience of commuters, including school children.