ADVERTISEMENT

ഇന്ന് 
∙ ബാങ്ക് അവധി
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്

സ്പോട് അഡ്മിഷൻ
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ നേരിട്ട് ഒന്നാം വർഷത്തിലേക്കും, ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുമുള്ള സ്പോട് അഡ്മിഷൻ അടുത്ത മാസം 23 വരെ ദീർഘിപ്പിച്ചു. പ്രവേശനത്തിനു താൽപര്യമുള്ള വിദ്യാർഥികൾ നിശ്ചിത തീയതിക്കു മുൻപായി കോളജിൽ എത്തിച്ചേരണം. എസ്‌സി / എസ്ടി / ഒഇസി / ഒബിസി - എച്ച് വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 8547005084, 9446073146. 

∙കഞ്ഞിക്കുഴി ∙ ഗവ. ഐ‌ടി‌ഐയിൽ ഡെസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30 വരെ സ്പോട് അഡ്മിഷൻ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും, ഒറിജിനൽ ടിസി, ആധാർ കാർഡിന്റെ പകർപ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 291938, 9895904350, 9497338063.

∙പുറപ്പുഴ ∙ ഗവ.പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ 1 മുതൽ 23 വരെ നടക്കും. പുതുതായി അപേക്ഷ നൽകുന്നവർക്കും ഇതിൽ പങ്കെടുക്കാം രാവിലെ 10 വരെ അഡ്മിഷനായി എത്തുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുന്നത്. കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. വാർഷിക വരുമാനം 1 ലക്ഷത്തിൽ താഴെയുള്ള എല്ലാ വിഭാഗക്കാർക്കും എസ്‌സി എസ്ടി ഒഇസി വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. വിവരങ്ങൾക്ക് : 94956 59662.

ഗതാഗതനിയന്ത്രണം 
തൊടുപുഴ ∙ തൊടുപുഴ – കാഞ്ഞിരമറ്റം റോഡിൽ കോൺക്രീറ്റ് പണികൾ നടക്കുന്നതിനാൽ 30 വരെ ഈ റോഡിൽ വാഹനനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

കട്ടപ്പന കമ്പോളം 
ഏലം: 2275-2425
കുരുമുളക്: 634
കാപ്പിക്കുരു(റോബസ്റ്റ): 232
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 260
ചുക്ക്: 350
ഗ്രാമ്പൂ: 900
ജാതിക്ക: 265
ജാതിപത്രി: 1350-1800

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com