ADVERTISEMENT

മുട്ടം ∙ മുട്ടം ടൗണിൽ പെട്രോൾ പമ്പിന് സമീപത്തുള്ള ഗർത്തത്തിൽ വീണ് വാഹന അപകടങ്ങൾ പതിവാകുമ്പോളും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ഇവിടെ ഗർത്തം രൂപപ്പെട്ടത്. പൊട്ടിയ പൈപ്പിൽ നിന്ന് ശക്തമായി വെള്ളം പുറത്തേക്ക് തള്ളുന്നത്. ഓരോ ദിവസം കഴിയുന്തോറും ഗർത്തം കൂടുതൽ വലുതാകുകയാണ്. ഇവിടെയെത്തുന്ന വാഹനങ്ങൾ ഗർത്തത്തിൽ വീഴാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക്‌ ചെയ്യുകയോ വെട്ടിച്ച് മാറ്റുകയോ ചെയ്യുന്നതിനെ തുടർന്നാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്നത്.തൊടുപുഴയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുടയത്തൂർ സ്വദേശിയായ വനിത സഞ്ചരിച്ച സ്കൂട്ടർ കഴിഞ്ഞ ദിവസം രാത്രി  ഇവിടെ അപകടത്തിൽപെട്ടിരുന്നു. 

ആയിരക്കണക്കിനു വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന തൊടുപുഴ - മുട്ടം റൂട്ടിലാണ് അപകടക്കെണി. ഇരു ചക്ര വാഹനാപകടങ്ങൾ പതിവായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഗർത്തത്തിൽ ഇഷ്ടിക നിരത്തി താൽക്കാലികമായി അപകടാവസ്ഥ പരിഹരിച്ചെങ്കിലും ശാശ്വതമല്ല. പ്രശ്ന പരിഹാരത്തിന് വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.

English Summary:

A large pothole in Muttom, formed after a water pipe burst, is causing frequent accidents, particularly for two-wheelers. The lack of action from authorities despite the growing hazard is raising concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com