അടിമാലി ∙ വിനോദ സഞ്ചാരികൾക്ക് കാഴ്ച ഒരുക്കുന്ന കോട്ടപ്പാറ വ്യൂ പോയിന്റിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്‌വാക്കായി.ഗതാഗത യോഗ്യമായ റോഡ്, ശുചിമുറി സൗകര്യം, വെളിച്ചം ഉൾപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. പള്ളിവാസൽ, ലക്ഷ്മി, അടിമാലി, ഇടുക്കി തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ വിനോദ സഞ്ചാരികൾക്ക് കാഴ്ച ഒരുക്കുന്ന കോട്ടപ്പാറ വ്യൂ പോയിന്റിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്‌വാക്കായി.ഗതാഗത യോഗ്യമായ റോഡ്, ശുചിമുറി സൗകര്യം, വെളിച്ചം ഉൾപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. പള്ളിവാസൽ, ലക്ഷ്മി, അടിമാലി, ഇടുക്കി തുടങ്ങിയ പ്രദേശങ്ങൾ കോട്ടപ്പാറയിൽ നിന്നുള്ള ദൃശ്യഭംഗിയിൽ ഉൾപ്പെടുന്നു. പള്ളിവാസൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കോട്ടപ്പാറ.ഉദയാസ്തമയം, കോട മഞ്ഞ് എന്നിവ മുഖ്യ ആകർഷണം. കോട്ടപ്പാറ മഹാവിഷ്ണു ക്ഷേത്രം മുതൽ വ്യൂ പോയിന്റ് വരെയുള്ള റോഡ് തകർന്നു കിടക്കുകയാണ്. ഇതേത്തുടർന്ന് കാറിൽ എത്തുന്ന സഞ്ചാരികൾക്ക് വ്യൂ പോയിന്റിൽ എത്താൻ കഴിയാത്ത സാഹചര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.ടേക് എ ബ്രേക്ക് പദ്ധതിയിൽപെടുത്തി ശുചിമുറി സൗകര്യം ഒരുക്കാൻ ജില്ലാ പഞ്ചായത്തും പള്ളിവാസൽ പഞ്ചായത്തും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

കോട്ടപ്പാറയിലേക്കുള്ള റോഡിന്റെ അവസ്ഥ.

ഇതിനുള്ള ഭൂമി സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനൽകിയിട്ട് മാസങ്ങൾ പിന്നിടുകയാണ്.സഞ്ചാരികൾക്ക് വിശ്രമത്തിനും മറ്റുമുള്ള സൗകര്യം ഇവിടെ അന്യമാണ്. സോളർ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും പഞ്ചായത്തും സംയുക്തമായി ടൂറിസം വികസനത്തിന് പദ്ധതികൾ ആവിഷ്കരിച്ചാൽ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ കോട്ടപ്പാറ വ്യൂ പോയിന്റിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടിമാലിയിൽനിന്ന് അപ്സരക്കുന്ന്, കൊരങ്ങാട്ടി വഴി 6 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറ വ്യൂ പോയിന്റിൽ എത്താൻ കഴിയും. അടിമാലി വെള്ളച്ചാട്ടം, കൊരങ്ങാട്ടിയിൽനിന്നുള്ള വിദൂര കാഴ്ചകൾ എന്നിവ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്നതാണ്.കല്ലാർ– മാങ്കുളം റോഡിൽ കുരിശുപാറയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരമാണ് കോട്ടപ്പാറയിലേക്കുള്ളത്.

English Summary:

Despite its stunning panoramic views, Kottappara View Point in Adimaly lacks basic facilities, hindering tourism potential. Locals and visitors alike are urging authorities to address the need for a motorable road, restrooms, and lighting to enhance accessibility and visitor experience.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT