തൊടുപുഴ ∙ പെരുമ്പിള്ളിച്ചിറ – മഠത്തിക്കണ്ടം റോഡിനു നടുവിലെ കുഴി യാത്രക്കാർക്കു അപകടക്കെണിയാകുന്നു. ആദ്യം ചെറിയ കുഴിയായിരുന്നത് വലുതായി മാറിയിട്ട് ആഴ്ചകളായിട്ടും ഇതുവരെ കുഴി അടയ്ക്കുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല. രാത്രി ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ ഇരുചക്ര വാഹന യാത്രക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ പെരുമ്പിള്ളിച്ചിറ – മഠത്തിക്കണ്ടം റോഡിനു നടുവിലെ കുഴി യാത്രക്കാർക്കു അപകടക്കെണിയാകുന്നു. ആദ്യം ചെറിയ കുഴിയായിരുന്നത് വലുതായി മാറിയിട്ട് ആഴ്ചകളായിട്ടും ഇതുവരെ കുഴി അടയ്ക്കുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല. രാത്രി ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽപെടുകയാണ്.അശാസ്ത്രീയമായ ടാറിങ്ങായതിനാൽ റോഡിന്റെ പല ഭാഗത്തും ചെറിയ കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ്. സ്വകാര്യ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഓടുന്ന റോഡിലെ കുഴി അടയ്ക്കുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥ കാട്ടുകയാണെന്നാണു യാത്രക്കാരുടെ പരാതി. വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് റോഡിലെ കുഴി ശ്രദ്ധയിൽപെടുക.

ഇതോടെ പെട്ടെന്ന് വാഹനങ്ങൾ വെട്ടിക്കുന്നതും അപകടത്തിനു കാരണമാകുന്നു.മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം നിറയുന്നതും വാഹനങ്ങൾക്കു കൂടുതൽ ഭീഷണിയാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽനിന്നു രക്ഷപ്പെടുന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്.ഭാരവാഹനങ്ങളേറെ കടന്നുപോകുന്ന റോഡിലെ കുഴി ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് പരിഹരിച്ചില്ലെങ്കിൽ കുഴികൾ ഗർത്തങ്ങളായി മാറും. രാത്രി പരിചയമില്ലാത്തവർ റോഡിലൂടെ വന്നാൽ നേരെ കുഴിയിൽ ചാടി അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.അതിനാൽ കുഴി അടയ്ക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

English Summary:

A large pothole on the Perumbillichira-Mathikkandam road has become a hazard for travelers, with authorities neglecting repairs. The lack of lighting exacerbates the danger, especially for two-wheeler riders at night. The article highlights the need for immediate action to ensure road safety.