ഐസക്കിന്റെ കുടിൽ ചക്കക്കൊമ്പൻ തകർത്തു, ആറാം തവണ
രാജകുമാരി ∙ 301 കോളനിയിൽ ചക്കക്കൊമ്പൻ വീട് തകർത്തു. 301 കോളനിയിലെ താമസക്കാരനായ ഐസക് വർഗീസിന്റെ കുടിലാണ് ശനിയാഴ്ച രാത്രി 8ന് ചക്കക്കൊമ്പൻ തകർത്തത്. വീടിന് സമീപത്ത് ആന എത്തിയതോടെ വളർത്തുനായ്ക്കൾ ബഹളം വച്ചിരുന്നു. ഇതേത്തുടർന്ന് ഐസക്കും ഭാര്യ സാറാമ്മയും സമീപത്തെ മറ്റൊരു വീട്ടിലേക്കു മാറി. ഇവരുടെ

രാജകുമാരി ∙ 301 കോളനിയിൽ ചക്കക്കൊമ്പൻ വീട് തകർത്തു. 301 കോളനിയിലെ താമസക്കാരനായ ഐസക് വർഗീസിന്റെ കുടിലാണ് ശനിയാഴ്ച രാത്രി 8ന് ചക്കക്കൊമ്പൻ തകർത്തത്. വീടിന് സമീപത്ത് ആന എത്തിയതോടെ വളർത്തുനായ്ക്കൾ ബഹളം വച്ചിരുന്നു. ഇതേത്തുടർന്ന് ഐസക്കും ഭാര്യ സാറാമ്മയും സമീപത്തെ മറ്റൊരു വീട്ടിലേക്കു മാറി. ഇവരുടെ കുടിലിന്റെ ഒരു ഭാഗം തകർത്ത ചക്കക്കൊമ്പൻ പാത്രങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചു.
സമീപവാസികൾ ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഇത് ആറാം തവണയാണ് ഐസക്കിന്റെ പുല്ലുമേഞ്ഞ കുടിൽ കാട്ടാന തകർക്കുന്നത്. ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചിട്ടുണ്ട്. എന്നാൽ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ ഇതുവരെ വീട് നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. ഇവർ താമസിക്കുന്ന കുടിലിന് പഞ്ചായത്തിൽ കരമൊടുക്കുന്നുണ്ട്. ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ കാട്ടാന വീട് തകർത്താലും നഷ്ടപരിഹാരം ലഭിക്കില്ല.