ഇഎസ്എ: കട്ടപ്പന, കാഞ്ചിയാർ വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യം
കട്ടപ്പന ∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോൾ അതിൽ ഉൾപ്പെട്ട കട്ടപ്പന വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർ കലക്ടർക്ക് കത്തു നൽകി. കൗൺസിൽ യോഗ തീരുമാനപ്രകാരമാണ് നടപടി. കട്ടപ്പന പഞ്ചായത്തായിരുന്നപ്പോൾ ഇഎസ്എ മേഖല നിർണയിക്കാൻ പ്രത്യേക പരിശോധനാ സമിതിയുടെ

കട്ടപ്പന ∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോൾ അതിൽ ഉൾപ്പെട്ട കട്ടപ്പന വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർ കലക്ടർക്ക് കത്തു നൽകി. കൗൺസിൽ യോഗ തീരുമാനപ്രകാരമാണ് നടപടി. കട്ടപ്പന പഞ്ചായത്തായിരുന്നപ്പോൾ ഇഎസ്എ മേഖല നിർണയിക്കാൻ പ്രത്യേക പരിശോധനാ സമിതിയുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിനു കൈമാറിയിരുന്നു.
ഇതേത്തുടർന്ന് കട്ടപ്പന വില്ലേജിനെ പൂർണമായി ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കുകയും അതിനുശേഷം കട്ടപ്പനയെ നഗരസഭയാക്കി ഉയർത്തുകയും ചെയ്തു. എന്നാൽ പുതിയ കരട് പ്രസിദ്ധീകരിച്ചപ്പോൾ കട്ടപ്പന വില്ലേജും ഇഎസ്എയിൽ ഉൾപ്പെട്ടതായാണ് വ്യക്തമാക്കിയിരിക്കുന്നത്. 52.77 ചതുരശ്ര കിലോമീറ്ററിൽ 65,000 ജനങ്ങൾ 34 വാർഡുകളിലായി താമസിക്കുകയും ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ടൗൺഷിപ്പോടു കൂടിയ കട്ടപ്പനയെ ഇഎസ്എയുടെ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.
കട്ടപ്പന ∙ കാഞ്ചിയാർ വില്ലേജിനെ ഇഎസ്എയുടെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിനും ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകി. ജനവാസ മേഖലയായ കാഞ്ചിയാറിനെ ഇഎസ്എയുടെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ വി.ഉമ്മൻ സമിതിക്ക് നിവേദനം നൽകുകയും പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ സ്ഥലപരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ 2014ൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
അയ്യപ്പൻകോവിൽ വില്ലേജ് വിഭജിച്ച് 2014ൽ കാഞ്ചിയാർ വില്ലേജ് രൂപീകരിച്ചെങ്കിലും അയ്യപ്പൻകോവിൽ വില്ലേജ് ആയിരുന്ന സമയത്തെ റിപ്പോർട്ട് പ്രകാരം തെറ്റായ വിവരങ്ങൾ വ്യക്തമാക്കിയാണ് ഇപ്പോഴും റിപ്പോർട്ടുകൾ വരുന്നത്. വീടുകളും കെട്ടിടങ്ങളും ഉൾപ്പെടെ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നിലവിലെ റിസർവ് വനവും ഇടുക്കി ജലാശയവും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയശേഷം അവശേഷിക്കുന്ന ജനവാസ മേഖലകളും കൃഷിഭൂമിയും തേക്ക് പ്ലാന്റേഷനും പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയിൽ കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എന്നാൽ മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ജൂലൈയിൽ പുറത്തിറക്കിയ കരട് റിപ്പോർട്ടിലും കാഞ്ചിയാറിലെ ഒഴിവാക്കിയിട്ടില്ല. ഭൂപടവും മറ്റു വിവരങ്ങളും ഇല്ലാത്തതിനാൽ ഏതൊക്കെ പ്രദേശമാണ് ഇഎസ്എയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമല്ല. കാഞ്ചിയാർ വില്ലേജിൽ ക്വാറികളോ മണ്ണും ജലവും വായുവും മലിനപ്പെടുത്തുന്ന വ്യവസായ സ്ഥാപനങ്ങളോ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളോ ഇല്ലാത്തതിനാലും ഇഎസ്എയായി പ്രഖ്യാപിച്ചാൽ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് 927.99 ഹെക്ടർ മാത്രം വനവിസ്തൃതിയുള്ള കാഞ്ചിയാറിനെ ഇഎസ്എയിൽനിന്ന് പൂർണമായി ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയിരിക്കുന്നത്.