മുട്ടം ടൗണിൽ ദുരവസ്ഥ; പൈപ്പ് പൊട്ടി റോഡ് തകർന്നു, നന്നാക്കാൻ നടപടിയില്ല
മുട്ടം ∙ ശുദ്ധജലവിതരണ പൈപ്പ് പൊട്ടി മുട്ടം ടൗണിൽ റോഡ് തകർന്നിട്ടും പുനഃസ്ഥാപിക്കാനായിട്ടില്ല. മുട്ടം-ഈരാറ്റുപേട്ട റോഡിൽ ആയുർവേദ ആശുപത്രിക്ക് മുൻവശത്താണു പൈപ്പ് പൊട്ടിയത്.ഇതിനെ തുടർന്ന് ടാറിങ് ഇളകി റോഡ് തകർന്നു. റോഡിന്റെ മധ്യഭാഗത്താണു കിടങ്ങ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ സ്ഥാപിക്കാൻ ആസ്ബസ്റ്റോസ്

മുട്ടം ∙ ശുദ്ധജലവിതരണ പൈപ്പ് പൊട്ടി മുട്ടം ടൗണിൽ റോഡ് തകർന്നിട്ടും പുനഃസ്ഥാപിക്കാനായിട്ടില്ല. മുട്ടം-ഈരാറ്റുപേട്ട റോഡിൽ ആയുർവേദ ആശുപത്രിക്ക് മുൻവശത്താണു പൈപ്പ് പൊട്ടിയത്. ഇതിനെ തുടർന്ന് ടാറിങ് ഇളകി റോഡ് തകർന്നു. റോഡിന്റെ മധ്യഭാഗത്താണു കിടങ്ങ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ സ്ഥാപിക്കാൻ ആസ്ബസ്റ്റോസ് പൈപ്പ് ലഭിച്ചില്ല എന്നാണ് അധികാരികൾ പറയുന്നത്. കാലപ്പഴക്കം ചെന്ന ആസ്ബസ്റ്റോസ് പൈപ്പുകളാണു കൊല്ലംകുന്ന് ടാങ്ക് മുതൽ തോട്ടുങ്കര വരെ സ്ഥാപിച്ചിട്ടുള്ളത്. ഇത് പതിവായി തകർന്നിട്ടും നിലവാരമുള്ള ഡസ്റ്റ് അയൺ പൈപ്പ് സ്ഥാപിക്കാൻ അധികാരികൾ തയാറായിട്ടില്ല.
തോട്ടുങ്കര മുതൽ ചള്ളാവയൽ വരെ ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി മൂടാത്തതിനാൽ റോഡ് ഒരു വശം കുഴിയായി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അതിനിടെയാണ് ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നത്. മുട്ടത്തു നിന്നും ഈരാറ്റുപേട്ട - പാലാ ഭാഗങ്ങളിലേക്ക് പോകുന്ന തിരക്കേറിയ വഴിയാണിത്. ഗുണ നിലവാരം കുറഞ്ഞ പൈപ്പുകളാണ് ജലവിതരണത്തിന് ഉപയോഗിക്കുന്നത് എന്ന ആക്ഷേപം ഉണ്ട്. ഇവിടെ ഗുണനിലവാരമുള്ള പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.