വിനോദസഞ്ചാരികളെ വലച്ച് കന്നുകാലികൾ; വാഹനങ്ങൾക്ക് ഉൾപ്പെടെ തടസ്സം
വണ്ടിപ്പെരിയാർ ∙ വണ്ടിപ്പെരിയാറിലെ ദേശീയ പാതയിലിറങ്ങുന്ന കന്നുകാലികൾ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഉൾപ്പെടെ തടസ്സം സൃഷ്ടിക്കുന്നു. മേയാൻ അഴിച്ചുവിടുന്ന കാലികളാണ് റോഡ് കയ്യടക്കി കിടക്കുന്നത്.തേക്കടി, സത്രം, ഗവി, രാമക്കൽമേട്, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾ, ശബരിമല തീർഥാടകർ

വണ്ടിപ്പെരിയാർ ∙ വണ്ടിപ്പെരിയാറിലെ ദേശീയ പാതയിലിറങ്ങുന്ന കന്നുകാലികൾ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഉൾപ്പെടെ തടസ്സം സൃഷ്ടിക്കുന്നു. മേയാൻ അഴിച്ചുവിടുന്ന കാലികളാണ് റോഡ് കയ്യടക്കി കിടക്കുന്നത്. തേക്കടി, സത്രം, ഗവി, രാമക്കൽമേട്, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾ, ശബരിമല തീർഥാടകർ എന്നിങ്ങനെ റോഡ് പരിചയമില്ലാത്ത വാഹനങ്ങളിലെ ഡ്രൈവർമാർ ആണ് കാലിക്കൂട്ടങ്ങളുടെ ശല്യംമൂലം ഏറ്റവും കൂടുതൽ വിഷമിക്കുന്നത്.
നിർത്താതെ ഹോൺ മുഴക്കിയാൽ പോലും കന്നുകാലികൾ റോഡിൽനിന്നു മാറുന്നതിനു കൂട്ടാക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. വാഹനങ്ങൾ ഇടിച്ചു രാത്രി കാലങ്ങളിൽ കന്നുകാലികൾ ചത്തു വീഴുന്നതും സാരമായി പരുക്കേൽക്കുന്നതും പതിവാണ്. ഇതിനു പുറമേ റോഡിൽ കിടക്കുന്ന കാലികളിൽ ഇടിച്ചു വാഹനങ്ങൾക്ക് തകരാർ ഉണ്ടാകുന്നുണ്ട്. ഇരുചക്ര വാഹനയാത്രക്കാരാണ് ഇത്തരത്തിൽ കൂടുതലായി അപകടത്തിലാകുന്നതു. അമിത വേഗത്തിൽ എത്തുന്ന ട്രെക്കിങ് വാഹനങ്ങൾ കാലികളെ ഇടിച്ചുതെറിപ്പിക്കുന്നത് പതിവു കാഴ്ചയാണ്.
മുഖം തിരിച്ച് പഞ്ചായത്ത്
കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ചു പറയുന്ന പഞ്ചായത്ത് കന്നുകാലികളെ പിടിച്ചുകെട്ടാൻ തയാറല്ല. കന്നുകാലികളെ പിടിച്ചു കെട്ടിയ ശേഷം ഉടമകളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം എന്ന ആവശ്യം കേട്ടില്ല എന്ന മട്ടിലാണ് പഞ്ചായത്ത് ഭരണസമിതി.
മൗണ്ടിൽ പഞ്ചായത്ത് വക പൗണ്ടിൽ കാലികളെ പിടിച്ചുകെട്ടണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ ഇതു നടപ്പിലായില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലികളുടെ വിസർജ്യം റോഡിൽ കിടക്കുന്നതും ടൂറിസം കേന്ദ്രങ്ങൾക്ക് നാണക്കേട് മാത്രമാണ് നൽകുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങളിൽ ഉൾപ്പെടെ കാലികളുടെ വിളയാട്ടമാണ്.