റോഡിൽ വെള്ളക്കെട്ട്; സമരത്തിന് മർച്ചന്റ് അസോസിയേഷൻ
വണ്ണപ്പുറം ∙ ടൗണിൽ തെക്കേച്ചിറ ക്ഷേത്രത്തിനു സമീപം റോഡിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് നാളുകളായെങ്കിലും പ്രശ്നം പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.ഓട അടഞ്ഞ് കിടക്കുന്നതിനാലാണു റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നു ഒട്ടേറെ തവണ അധികാരികളോട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിൽ

വണ്ണപ്പുറം ∙ ടൗണിൽ തെക്കേച്ചിറ ക്ഷേത്രത്തിനു സമീപം റോഡിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് നാളുകളായെങ്കിലും പ്രശ്നം പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.ഓട അടഞ്ഞ് കിടക്കുന്നതിനാലാണു റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നു ഒട്ടേറെ തവണ അധികാരികളോട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചു.
ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെള്ളം പൊങ്ങുന്നതുമൂലം കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. കൂടാതെ വാഹനങ്ങൾ പോകുമ്പോൾ കടകളിലേക്ക് വെള്ളം അടിച്ചു കയറുമ്പോൾ സാധനങ്ങൾ നനഞ്ഞു വൻ നഷ്ടം ഉണ്ടാകുന്നതായി കച്ചവടക്കാർക്ക് പരാതി ഉണ്ട്. പ്രശ്ന പരിഹാരം ഉടൻ ഉണ്ടാക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ സജി കണ്ണമ്പുഴ, നൗഷാദ് മലനാട്,എം.ജി. പ്രിൻസ് എന്നിവർ ആവശ്യപ്പെട്ടു.