∙ ബാങ്ക് അവധി ∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ജോലി ഒഴിവ് ഏലപ്പാറ ∙ ഗവ. ഐടിഐയിൽ പ്ലമർ ട്രേഡിൽ പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. പ്ലമർ ട്രേഡിൽ എൻടിസി/എൻഎസിയും 3 വർഷത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ബാങ്ക് അവധി
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. 
ജോലി ഒഴിവ്
ഏലപ്പാറ ∙ ഗവ. ഐടിഐയിൽ പ്ലമർ ട്രേഡിൽ പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. പ്ലമർ ട്രേഡിൽ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.  04869 296929.

വൈദ്യുതി മുടക്കം
നെടുങ്കണ്ടം ∙ ഇലക്ട്രിക്കൽ സെഷൻ പരിധിയിൽ വരുന്ന കൈലാസപ്പാറമെട്ട്, കൈലാസം എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമറിലും അനുബന്ധ ലൈനുകളിലും നാളെ മുതൽ ഏതു സമയവും വൈദ്യുതി പ്രവാഹം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ക്യാംപെയ്ൻ ഇന്നു മുതൽ
തൊടുപുഴ ∙ മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്ൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും. ഉദ്ഘാടനം 9.30ന് ഇടുക്കി മെഡിക്കൽ കോളജിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

ADVERTISEMENT

ആദരം ഇന്ന്
കട്ടപ്പന ∙ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് 10ന് കട്ടപ്പന പ്രസ്‌ക്ലബ് ഹാളിൽ നഗരസഭയിലെ തൊഴിലാളികളെ ആദരിക്കും. 
അധ്യാപക കലോത്സവം ഇന്ന്
തോക്കുപാറ∙ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അധ്യാപകരുടെ കലോത്സവം ‘സർഗോത്സവം 2024’ തോക്കുപാറ ഗവ.യുപി സ്കൂളിൽ ഇന്ന് നടക്കും. ജില്ലയിലെ 7 ഉപ ജില്ലകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ പങ്കെടുക്കും. മോട്ടിവേഷൻ സ്പീക്കർ വിവിഷ് വി.റോൾഡന്റ് സെമിനാർ നയിക്കും. ഉച്ചകഴിഞ്ഞ് 2ന് കുട്ടികൾക്കായുള്ള സ്വദേശ് മെഗാ ക്വിസ് നടത്തും. ഉപജില്ലാ തല ക്വിസ് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് ഗാന്ധി അനുസ്മരണം.

വന്യജീവി വാരാഘോഷം: ചിത്രപ്രദർശനം ഇന്നു മുതൽ
മൂന്നാർ ∙ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്  ഗവ. എൻജിനീയറിങ് കോളജിൽ ഇന്നും നാളെയും ചിത്രപ്രദർശനം നടത്തും. പി.അംജിത്, എസ്.ഗോപു കൃഷ്ണ എന്നിവരുടെ  ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാർ റേഞ്ചർ എസ്.ബിജു  ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം.
കാൽനട തീർഥയാത്ര സമാപനം ഇന്ന്
അടിമാലി ∙ കോതമംഗലം യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക് ഹൈറേഞ്ച് മേഖലയിൽനിന്നുള്ള കാൽനട തീർഥയാത്ര ഇന്നു സമാപിക്കും. വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയ തീർഥയാത്രയ്ക്ക് ഇന്നലെ വൈകിട്ട് അടിമാലി സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ സ്വീകരണം നൽകി.

ADVERTISEMENT

ഇന്ന് പുലർച്ചെ 2ന് അടിമാലിയിൽനിന്ന് ആരംഭിക്കുന്ന തീർഥയാത്ര 3ന് മച്ചിപ്ലാവ് സെന്റ് ജോർജ് പള്ളിത്താഴം, 4ന് പതിനാലാംമൈൽ ഇഗ്നാത്തിയോസ് പള്ളിത്താഴം, 5ന് ഇരുമ്പുപാലം ടൗൺ, 6ന് വാളറ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ എത്തും. രാവിലെ 7.30ന് പഴമ്പിള്ളിച്ചാൽ മാർ ബസേലിയോസ് പള്ളിയിൽനിന്നുള്ള തീർഥാടകരുമായി ചേർന്ന് 8ന് ആറാംമൈലിൽ അടിമാലിയിൽനിന്നുള്ള തീർ‌ഥാടകരുമായി ചേരും. 10ന് നേര്യമംഗലം മാർ ബസേലിയോസ് കുരിശുംതൊട്ടി വഴി 4ന് കോഴിപ്പിള്ളി കവലയിൽ എത്തിച്ചേരും. 4.30ന് പരിശുദ്ധ പിതാവിന്റെ കബറിങ്കലെത്തി പ്രാർഥിച്ച് വഴിപാട് അർപ്പിച്ചു പിരിയും.