ബുധനാഴ്ച ചെയ്ത ടാറിങ് വ്യാഴാഴ്ച പൊളിഞ്ഞു; വല്ലാത്ത ടാറിങ് ആയിപ്പോയി!
നെടുങ്കണ്ടം∙ടാറു ചെയ്ത റോഡ് 24 മണിക്കൂറിനുള്ളിൽ പൊളിഞ്ഞു. കമ്പംമെട്ട്–വണ്ണപ്പുറം മലയോര ഹൈവേയുടെ ഭാഗമായ നെടുങ്കണ്ടം- മുണ്ടിയെരുമയിലാണ് കനത്ത മഴയിൽ ടാറിങ് പൊളിഞ്ഞത്. ബുധനാഴ്ച ചെയ്ത ടാറിങ് വ്യാഴാഴ്ച തന്നെ പൊളിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.ഹൈവേ നിർമാണത്തിന്റെ അവസാന ഘട്ട

നെടുങ്കണ്ടം∙ടാറു ചെയ്ത റോഡ് 24 മണിക്കൂറിനുള്ളിൽ പൊളിഞ്ഞു. കമ്പംമെട്ട്–വണ്ണപ്പുറം മലയോര ഹൈവേയുടെ ഭാഗമായ നെടുങ്കണ്ടം- മുണ്ടിയെരുമയിലാണ് കനത്ത മഴയിൽ ടാറിങ് പൊളിഞ്ഞത്. ബുധനാഴ്ച ചെയ്ത ടാറിങ് വ്യാഴാഴ്ച തന്നെ പൊളിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഹൈവേ നിർമാണത്തിന്റെ അവസാന ഘട്ട ടാറിങ്ങാണ് ഇളകി മാറിയത്.കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന കമ്പംമെട്ട് -വണ്ണപ്പുറം ഹൈവേയുടെ ആദ്യ റീച്ചായ കമ്പംമെട്ട് -ആശാരിക്കവല റീച്ചിൽ ഉൾപ്പെടുന്നതാണ് ഈ ഭാഗം. 63 കോടി രൂപ ചെലവിലാണ് 28.1 കിലോമീറ്റർ വരുന്ന ആദ്യ റീച്ചിന്റെ നിർമാണം പുരോഗമിക്കുന്നത്. 7 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരമുള്ള ടാറിങ്, അര മീറ്റർ വീതിയിൽ ഇരുവശങ്ങളിലും കോൺക്രീറ്റിങ്, സംരക്ഷണ ഭിത്തി എന്നിവ ഉൾപ്പെടെയാണ് നിർമാണം. കമ്പംമെട്ട് മുതൽ തൂക്കുപാലം വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.
ബുധനാഴ്ചയുണ്ടായ കനത്ത മഴയ്ക്കിടെ റോഡ് ടാർ ചെയ്യാനെത്തിയ തൊഴിലാളികളെ നാട്ടുകാർ വിലക്കിയിരുന്നു. എന്നാൽ പ്രതിഷേധം അവഗണിച്ചാണ് കരാറുകാർ റോഡ് ടാർ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ 72 മണിക്കൂറുകൾക്കകം ടാറിങ് ബാലപ്പെടുമെന്നുമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ കിഫ്ബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. കമ്പംമെട്ട് -വണ്ണപ്പുറം മലയോര ഹൈവേ നിർമാണത്തിന്റെ തുടക്കം മുതൽ വ്യാപക പരാതികൾ ഉയർന്നിരുന്നു. വേണ്ടത്ര കലുങ്കുകൾ നിർമിക്കാതെയും കാലഹരണപ്പെട്ട പാലങ്ങളും കലുങ്കുകളും പുനർനിർമിക്കാതെയുമാണ് വിവിധ ഭാഗങ്ങളിൽ റോഡ് നിർമിച്ചിരിക്കുന്നത്. കൂടാതെ റോഡിന്റെ വീതിയിലും നിർമാണ നിലവാരത്തിലും മുൻപ് പരാതികൾ ഉയർന്നിരുന്നു.